Sunday 16 September, 2007

നദിയുടെ ഓര്‍മ്മ

ഒരു വാക്കിനപ്പുറം
ഒരു സ്പര്‍ശത്തിനപ്പുറം
ഒരു കടല്‍ ...

എന്നിട്ടും
പണ്ടെന്നോ വറ്റിപ്പോയ
ഒരു നദിയുടെ വേരുകളിലൂടെ
എന്തിനോ തുടരുന്ന
അന്വേഷണം...

പണ്ടത്തെ ജലസമൃദ്ധിയുടെ
അടയാളങ്ങള്‍...
തീരത്തെ കാടിന്റെ
ഓര്‍മ്മകള്‍...
ഓടിക്കളിച്ച കുഞ്ഞുമീനുകളുടെ
നിശ്വാസങ്ങള്‍...
കഴിഞ്ഞുപോയ ഉത്സവങ്ങളുടെ
ഗന്ധങ്ങള്‍...
ഉണങ്ങിദ്രവിച്ചുപോയ
കടലാസുതോണികള്‍...

ഇവയ്ക്കിടയില്‍
ഒരു പ്രാചീനസഞ്ചാരി
കണ്ണീര്‍ ചൊരിയുന്നു,
നദിയെ പുനര്‍ജനിപ്പിക്കാമെന്ന്
വെറുതേ വ്യമോഹിച്ച്...

11 comments:

സു | Su said...

വരികള്‍ ഇഷ്ടമായി.

കോരിച്ചൊരിഞ്ഞ്, വറ്റിപ്പോയൊരു കണ്ണീര്‍ച്ചാലിന്, പുഴയായൊഴുകാമെന്നുള്ള വ്യാമോഹം.

ശ്രീ said...

‘ഇവയ്ക്കിടയില്‍
ഒരു പ്രാചീനസഞ്ചാരി
കണ്ണീര്‍ ചൊരിയുന്നു,
നദിയെ പുനര്‍ജനിപ്പിക്കാമെന്ന്
വെറുതേ വ്യമോഹിച്ച്...’

:)

Sethunath UN said...

നന്നായിരിയ്ക്കുന്നു. മരിയ്ക്കുന്ന പുഴക‌ള്‍ സ്വകാര്യദു:ഖങ്ങ‌ള്‍ മാത്രമാണിപ്പോ‌ള്‍. എന്തെങ്കിലും ചെയ്യാവുന്നവ‌ര്‍ നിഷ്ക്രിയ‌ര്‍.

ഏറനാടന്‍ said...

പുഴയൊഴുകും വഴി ഇന്നൊരു നടവഴി ഇടവഴി ആയികൊണ്ടിരിക്കുന്ന കാലത്തെ പ്രസക്തമായ തീം ഇഷ്‌‌ടമായി..

Anonymous said...

ഗൃഹാതുരത്വം,വിഷാദം

Unknown said...

“ പണ്ടത്തെ ജലസമൃദ്ധിയുടെ
അടയാളങ്ങള്‍...“

ഓരോ പ്രണയവും മഴക്കാലമാണ്
ഓറയുടെ മധുരനൊമ്പരസമൃദ്ധി

എം.കെ.നംബിയാര്‍(mk nambiear) said...

നന്നായിരിക്കുന്നു.
ആശംസകള്‍
എംകെനംബിയാര്‍

എം.കെ.നംബിയാര്‍(mk nambiear) said...

നല്ലഭാവന.കുറച്ചുകൂടെ എഴുതാമായിരുന്നു
ആശംസകള്‍
എംകെനംബിയാര്‍

എം.കെ.നംബിയാര്‍(mk nambiear) said...

നല്ലവരികള്‍.കുറച്ചുകൂടെ എഴുതാമായിരുന്നു
ആശംസകള്‍
എംകെനംബിയാര്‍

Irvin Calicut said...

hai !hru ! nice poetry !
can u please tell me which font is used in ur blog to write in malayalam ! iam having trouble selecting fonts for them !

aneeshans said...

:)
ഒരു വാക്കിനപ്പുറം
ഒരു സ്പര്‍ശത്തിനപ്പുറം
ഒരു കടല്‍ ...

ചിലപ്പോള്‍ ഒരു പുഴ. ഒരേ പുഴ

y dont u remove word verification ?