ഓണ്‍ലൈനില്‍ ആഘോഷിക്കപ്പെട്ട്
ഗ്ലാസുകളില്‍ നുരഞ്ഞുപതഞ്ഞ്
ചുണ്ടുകളില്‍ എരിഞ്ഞുപുകഞ്ഞ്
വെള്ളിത്തിരയില്‍ നിറഞ്ഞുകവിഞ്ഞ്
ഉടലുകളില്‍ പൂര്‍ണ്ണത തേടി
ഒടുവില്‍
ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍,
ദുര്‍ബലമായ കരച്ചിലുമായി
പതുങ്ങിയെത്തി,
തണുത്ത മൂക്കുരുമ്മുന്നു,
ജീവിതം.
നിറം കെട്ടുപോയ ചിരികള്‍ക്കിടയിലൂടെ
കനലണഞ്ഞുപോയ സംഗീതത്തിലൂടെ
സമാധിയായ വാക്കുകള്‍ക്കിടയിലൂടെ
അത് മുഖമുരുമ്മി നടക്കുന്നു,
നിത്യമായ തണുപ്പിന്റെ
ദൂതനെന്നപോലെ...
Wednesday, 30 January 2008
Saturday, 26 January 2008
പദപ്രശ്നം
എത്ര പൂരിപ്പിച്ചിട്ടും
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി
ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!
സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി
ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!
സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?
Tuesday, 22 January 2008
നിഴല്‍നാടകങ്ങള്‍
ഭ്രഷ്ടന്മാരുടെയും
ഏകാകികളുടെയും
സംഘഗാനം കൊണ്ട്
മുഖരിതമാവുന്ന
രാത്രികള്‍...
ശരിതെറ്റുകളുടെ
വഴുക്കന്‍ നിലങ്ങളില്‍
ഉലഞ്ഞുനീങ്ങുന്ന
ജീവിതം...
ആരുടെയോ കഥയ്ക്കനുസരിച്ച്
ആടിത്തീര്‍ക്കുന്ന,
കാണിയും അഭിനേതാവും
ഒന്നായ
നിഴല്‍നാടകങ്ങള്‍...
ഏകാകികളുടെയും
സംഘഗാനം കൊണ്ട്
മുഖരിതമാവുന്ന
രാത്രികള്‍...
ശരിതെറ്റുകളുടെ
വഴുക്കന്‍ നിലങ്ങളില്‍
ഉലഞ്ഞുനീങ്ങുന്ന
ജീവിതം...
ആരുടെയോ കഥയ്ക്കനുസരിച്ച്
ആടിത്തീര്‍ക്കുന്ന,
കാണിയും അഭിനേതാവും
ഒന്നായ
നിഴല്‍നാടകങ്ങള്‍...
Subscribe to:
Posts (Atom)