ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
അപകടമാം വിധം
ഏകാകിയായി
മൌനിയായിരിക്കുന്നു...
മഴ റിവേഴ്സ്മോഷനിൽ
സന്ധ്യയുടെ കണ്ണുകളിലേക്ക്
പൊഴിയുന്നു...
ആളുകളും വാഹനങ്ങളും
പിന്നോട്ട്
പതുക്കെ ചലിക്കുന്നു...
Wednesday, 23 June 2010
Wednesday, 2 June 2010
കടല്‍ പറയുന്നത്...
പതിനായിരക്കണക്കായ മനുഷ്യര്‍
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്
ഉഴലുകയും ചെയ്യുന്നു.
നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്
എന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു.
എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?
കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.
മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച് കരയുന്നു.
ദേഷ്യം മൂത്ത്
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.
സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്.
നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്
ഉഴലുകയും ചെയ്യുന്നു.
നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്
എന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു.
എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?
കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.
മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച് കരയുന്നു.
ദേഷ്യം മൂത്ത്
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.
സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്.
നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...
Subscribe to:
Posts (Atom)