Wednesday 19 December, 2007

കണ്ണാടി

ഒരു പൂവിതള്‍ പോലെ
ഒരു നീര്‍ത്തുള്ളി പോലെ
ഭൂമിയുടെ ഒരു ഏകാന്തഖണ്ഡത്തില്‍
ഞാന്‍ നിശ്ശബ്ദമായി ഇറുന്നുവീണു...

എതിര്‍ക്കാന്‍ ഒരു ശത്രുവില്ലാതെ,
കീഴടക്കാന്‍ ദൂരങ്ങളില്ലാതെ,
ചിന്തകളില്‍ നിറയാന്‍ ഒന്നുമില്ലാതെ,
ഒരു മേഘക്കീറുപോലെ
ഭാരമില്ലാ‍തെ അലഞ്ഞുനടന്നു...

ഇതുവരെ അണിഞ്ഞ പലനിറക്കുപ്പായങ്ങള്‍ ,
ഉച്ചരിച്ച അര്‍ത്ഥമില്ലാത്ത വാക്കുകള്‍,
ഒക്കെ എന്നില്‍നിന്നും വേര്‍പെട്ട്
ദൂരേയ്ക്ക് അകന്നകന്നുപോകുന്നു...

അഴുക്കുകള്‍ കഴുകിക്കളഞ്ഞ്
ശൂന്യമായ കണ്ണാടി
വെയിലത്ത് വെറുതെ
വെട്ടിത്തിളങ്ങുന്നു...

9 comments:

ജൈമിനി said...

ആദ്യത്തെ മൂന്നു ഖണ്ഡികകളും ഒഴുക്കോടെ വായിച്ചു. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവസാനം അര്‍ത്ഥം വ്യക്തമായില്ല എന്നൊരു തോന്നല്‍... എനിക്കു മനസ്സിലാക്കാന്‍ പറ്റാത്തതു കൊണ്ടാകാം. മരണമാണോ ഉദ്ദേശിച്ചത്? എന്തായാലും കവിത ഇഷ്ടമായി. :-)

ജൈമിനി said...

ആദ്യത്തെ മൂന്നു ഖണ്ഡികകളും ഒഴുക്കോടെ വായിച്ചു. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവസാനം അര്‍ത്ഥം വ്യക്തമായില്ല എന്നൊരു തോന്നല്‍... എനിക്കു മനസ്സിലാക്കാന്‍ പറ്റാത്തതു കൊണ്ടാകാം. മരണമാണോ ഉദ്ദേശിച്ചത്? എന്തായാലും കവിത ഇഷ്ടമായി. :-)

chithrakaran ചിത്രകാരന്‍ said...

ഒരു പ്രതിഭിംബത്തിന്റെ കുറവുണ്ട്.

ദിലീപ് വിശ്വനാഥ് said...

അവസാനത്തെ ഖണ്ഡിക ആദ്യ മൂന്നു ഖണ്ഡികയുമായി ബന്ധമില്ലാതെ നില്‍ക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തോ ഒരു കുറവ്‌ പോലെ.
നല്ല വരികള്‍

നവരുചിയന്‍ said...

ഒരു വരി കൂടെ
"ഞാന്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു"
ചുമ്മാ പറഞ്ഞതാ ... ഇതു പോലെ ഒരു വരി കൂടെ ഉണ്ടയിരുനെങ്കില്‍ കൊള്ളാം എന്ന് തോന്നി

നവരുചിയന്‍ said...

ഞാന്‍ ഇതിലോട്ടു ഇട്ട ഒരു കമന്റ് കാണാതെ പോയി ... അത് എവിടെ എന്ന് ഞാന്‍ തപ്പി കൊണ്ടു ഇരികുവാ .....
അതും വല്ല പൂവോ മഞ്ഞോ ഓകെ ആയി പൊഴിഞ്ഞു പോയ എന്ന് ഒരു സംശയം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

very correct
എന്തോ ഒരു കുറവ്‌ പോലെ.....

ജിതൻ said...

ജീവിതത്തിന് അര്‍ഥതലങ്ങള്‍ കണ്ടെത്താനാവാതെ വിഷമിക്കുംബോള്‍
സ്വത്വം പോലും അന്യം നില്‍ക്കുംബോള്‍
അറിയുന്നു.....
“അഴുക്കുകള്‍ കഴുകിക്കളഞ്ഞ്
ശൂന്യമായ കണ്ണാടി
വെയിലത്ത് വെറുതെ
വെട്ടിത്തിളങ്ങുന്നു...“
നന്നായിരിക്കുന്നു താങ്കളുടെ വരികള്‍....