മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും

പാടണമെന്നുണ്ട്.
പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.
നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.
പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
എന്നെ തടയുന്നു.
എഴുതേണ്ടത് ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍ ആവര്‍ത്തിക്കുന്നു.
ഞാനെന്തുചെയ്യട്ടെ?
8 comments:
പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
എന്നെ തടയുന്നു...
സത്യം പറയാം...
പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
നല്ല കവികള്‍... ഇനിയുമെഴുതുക സുഹൃത്തേ..... :)
കാലം പറഞ്ഞ സത്യം പറയു ...വിഷം തേച്ച നുണകളെക്കാള്‍ അത് ഫലം ചെയ്യും
suneetha ila is my life .or leaf is a life .good true beautyful lines and ......so and so....... jk
എഴുതേണ്ടത് ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍ ആവര്‍ത്തിക്കുന്നു.
:)
Post a Comment