Friday, 2 March, 2007

ലോലമനസ്കയുടെ ഇ-പ്രണയം

മുടങ്ങാതെ
തിങ്കളാഴ്ച വ്രതം നോല്ക്കുന്ന
ഒരു ലോലമനസ്ക
ഒരുനാള്‍
ചാറ്റ്റൂമില്‍ വെച്ച്‌
ഒരു ലോലമനസ്കനെ
കണ്ടുമുട്ടി.

ഗൂഗിളിന്റെ നടവഴികളിലൂടെ
അവര്‍ മുട്ടിയുരുമ്മി നടന്നു.

"ചാറ്റ്ബോക്സിനു മുന്നിലെ
തീരാത്ത കാത്തിരിപ്പാകുന്നു
ജീവിതം "- പ്രണയം അവളെ കവിയാക്കി.

"പ്രിയേ, ഒഴിഞ്ഞ ചാറ്റ്ബോക്സ്
നിന്നെ തനിച്ചാക്കുന്നുവോ" - അവനും കുറച്ചില്ല.

സ്നേഹപരിഭവങ്ങള്‍ ചാറ്റിച്ചാറ്റി
ദിവസങ്ങളുടെ നീളം വല്ലാതെ കുറഞ്ഞു.

ഒരുനാള്‍
യാത്ര പോലും പറയാതെ
വന്നതുപോലെ
ലോലമനസ്കന്‍ അപ്രത്യക്ഷനായി,
ഒപ്പം ആ ഇ- മെയില്‍ അഡ്രസ്സും!

അവള്‍, പാര്‍വതിയെപ്പോലെ
സൈബര്‍ സ്പേസില്‍
കൊടുംതപസ്സാരംഭിച്ചു...

തപസ്സ് മാസങ്ങള്‍ നീണ്ടിട്ടും
അവളുടെ ജീവിതം
ഒഴിഞ്ഞ ചാറ്റ്ബോക്സ് പോലെ
ശൂന്യമായിത്തന്നെ തുടര്‍ന്നു...

അച്ഛനാരെന്നറിയാത്ത
അവ്ളുടെ ഇ- മെയില്‍ കുഞ്ഞുങ്ങളും
ചാറ്റ് ശകലങ്ങളും
സൈബര്‍ ലോകത്തില്‍
അനാഥരായി
അലഞ്ഞു നടന്നു...

18 comments:

വിഷ്ണു പ്രസാദ് said...

വളരെ വളരെ ഇഷ്ടമായി ഇ-കവിത.എഴുത്തിന്റെ ശൈലിയും മനോഹരം.

G.manu said...

aayasamillathe manasilekku irangi chellunna varikal..pathivu pole ithum nannayi teacher

vishak sankar said...

സുനിത,
ഈ കവിത വളരെ നന്നായി.മറ്റുകവിതളില്‍നിന്നും ‘റ്റോണിലും’, ‘ട്രീറ്റ്മെന്റിലും’ ഏറെ വ്യത്യസ്തത പുലറ്ത്തുന്ന ഈ രചന നിങ്ങളുടെ കവിതയിലെ ഒരു വഴിത്തിരിവാണ്.അഭിനന്ദനങ്ങള്‍..

ബയാന്‍ said...

ഒരു ചെറു കഥ, ഒരു സംഭവകഥ

ABCclt said...

മണ്ണാങ്കട്ട

Sul | സുല്‍ said...

സുനീത സ്വാഗതം.

കവിത ഇഷ്ടമായി. നല്ല വരികള്‍.

-സുല്‍

Suneetha T V said...

1]വിഷ്ണുപ്രസാദ്- വളരെ നന്ദി,വന്നുനോക്കിയതിനും
കമന്റ് അയച്ചതിനും.
2]മനൂ,നിങ്ങളുടെ പ്രോത്സാഹന്ത്തിനു നന്ദി
3]വിശാഖ്‌-ഇത്ര ശ്രദ്ധയോടെ വിലയിരുത്തുന്നതിനും, നിര്‍ദ്ദേശങ്ങള്‍ക്കും ഒരുപാട് സ്നേഹവും നന്ദിയും
4]ബയാന്‍-ആത്മകഥയല്ല ട്ടോ
5]എബിസീ-അത്രയ്ക്കു ഘനമില്ല,കരിയിലയാ...
6]സു-നന്ദിയും സ്നേഹവും ഒരു ബ്ലോഗ് നിറയെ...
എല്ലാവര്‍ക്കും നന്ദി.

parajithan said...

ഈ കവിത വായിക്കാന്‍ വൈകി. ഒതുക്കവും ധ്വനിഭംഗിയുമുള്ള എഴുത്ത്‌. അഭിനന്ദനങ്ങള്‍.

Sul | സുല്‍ said...

സുനിതേ, എനിക്കുള്ള നന്ദി സു വിനു പ്രകാശിപ്പിച്ചൊ? ഹെഹെ

-സുല്‍

Suneetha T V said...

സുല്‍,
ക്ഷമിക്കണേ, എന്റെ അശ്രദ്ധ...
ഇനി ആവര്‍ത്തിക്കില്ല ട്ടോ
പൂര്‍വ്വാധികം ശക്തിയോടെ ഒരു നന്ദി ഇതാ...
സ്വീകരിക്കുക
പ്രജിതന്‍,
വന്നുകണ്ടതിനും കമന്റ് അയച്ചതിനും വളരെ നന്ദി

പാര്‍വതി said...

നല്ല ആശയം

അനാഥരായ ചാറ്റ് കുഞ്ഞുങ്ങള്‍..

-പാര്‍വതി.

ജ്യോതിര്‍മയി said...

കുറച്ചു കാലം മുന്‍പായിരുന്നെങ്കില്‍ ഈ കവിത എനിക്കു മനസ്സിലാകില്ലായിരുന്നു. ഇപ്പോള്‍ ഇതും മനസ്സിലാവുന്നു. ഇഷ്ടമായി.

Suneetha T V said...

ജ്യോതിര്‍മയീ-കാലം മറ്റുള്ളവരിലും നമ്മിലും വരുത്തുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക രസകരമാണ്.
നന്ദി
പാര്‍വതീ- ഒരാള്‍ മരിച്ചുപോയാല്‍ അയാളുടെ ഇമെയില്‍ അക്കൌണ്ട് അനാഥമാവില്ലേ എന്ന്
ഞാന്‍ പലപ്പോഴും ആശങ്കപ്പെടാറുണ്ട്.അതുപോലെ ആരും സ്വീകരിക്കാനില്ലാത്ത കത്തുകളും ഇമെയിലുകളും...
നന്ദി

പെരിങ്ങോടന്‍ said...

വളരെ സാധാരണ കവിത, വായിച്ചിട്ട് പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. വിഷ്ണുവിന്റേയും വിശാഖിന്റെയും പരാജിതന്റേയുമെല്ലാം കമന്റ് വായിച്ച് ‘ഇനി എന്തെങ്കിലും തോന്നിപ്പിക്കണോന്ന്’ (ഈ പ്രയോഗത്തിനു ഒരു സുഹൃത്തിനു കടപ്പാട്) ആലോചിച്ചിരിക്ക്യാണ്.

chithrakaranചിത്രകാരന്‍ said...

സുനിത ടിവി,
"ഈ-കവിത" നല്ല രസമുണ്ട്‌...
ആശംസകള്‍!!

Suneetha T V said...

പെരിങ്ങോടന്‍,കവിത വായിച്ചിട്ട് എന്തെങ്കിലും തോന്നിയതും തോന്നാത്തതും എന്റെ കുറ്റമല്ലല്ലോ.തോന്നണമെന്ന് അശേഷം നിര്‍ബന്ധമില്ലാന്നും കൂട്ടിക്കോളൂ...
നന്ദി.

ചിത്രകാരന് നന്ദി, നല്ലവാക്കുകള്‍ക്ക്...

മൂര്‍ത്തി said...

ഒരു ചിന്ന സംശയം.
അച്ഛനാരെന്നറിയാത്ത എന്നതത്ര ശരിയാണോ? ഗതികിട്ടാത്ത (എത്തേണ്ടിടത്ത് എത്തേണ്ട രീതിയില്‍‍ എത്താത്ത)എന്നതല്ലേ കുറച്ചുകൂടി ശരി?

വിചാരം said...

കവിത കൊള്ളാം.
അഭിനന്ദനം കേട്ടു സുഖിക്കുന്ന മനസ്സിനോടൊപ്പം, വിമര്‍ശനം ഉള്‍കൊള്ളാനുള്ള മനസ്സും ഉണ്ടായിരിക്കണം. തെറ്റുകള്‍ തിരുത്തുമ്പോഴല്ലേ കൃതികള്‍ക്ക് മനോഹാരിത കൂടുക.