Wednesday 5 September, 2007

അറിയില്ലല്ലോ...

തിമിര്‍ത്തുപെയ്യുന്ന മഴച്ചോട്ടില്‍
കൂടെപ്പെയ്യുന്ന മരത്തിനരികെ
അലസമായൊരുച്ചയ്ക്ക്
അക്ഷരങ്ങള്‍ക്കൊപ്പം തലചായ്ക്കവേ,
ആരുടെയോ വിരല്‍ത്തുമ്പുകള്‍
മെല്ലെ വന്നുതൊട്ടുവോ?

തിരിഞ്ഞുനോക്കുമ്പോള്‍
കാറ്റും തണുപ്പും ഏകാന്തതയും
മാത്രം...

ഏതാണ് സത്യം?
ഇടയ്ക്കിടെ ഒരു കൌമാരപ്രണയമായ്
പരുങ്ങുന്ന നിമിഷങ്ങളോ?

അണിയാന്‍ നിര്‍ബന്ധിതമായ
പലവിധക്കുപ്പായങ്ങളോ?

കുപ്പായങ്ങള്‍ക്കൊന്നും വഴങ്ങാത്ത,
എപ്പോഴും പാകക്കേടായവശേഷിക്കുന്ന
പാവം മനസ്സോ?

അറിയില്ലല്ലോ...

5 comments:

വിശാഖ് ശങ്കര്‍ said...

തുറന്നിരിക്കുന്ന മനസ്സ് ഒരു ശരീരത്തിനും പാകമാകാത്ത ഒരു സമസ്യയാണ്.ശരീരം പരിധികളുള്ളൊരു ചതുരമാണെന്നതും മനസ്സ് ചതുരവടിവുകള്‍ക്ക് പാകമാകാത്ത ഒരു അന്വേഷണത്തിന്റെ പടരലാണെന്നതുമാവാം കാരണം.

കാര്യകാരണങ്ങള്‍ക്കപ്പുറം സുനിതയുടെ മറ്റൊരു നല്ല കവിത കൂടി..

അഭിനന്ദനങ്ങള്‍.

സു | Su said...

മനസ്സ്, കുപ്പായമിട്ടു പൂട്ടിവെയ്ക്കേണ്ടതില്ലെന്ന് കരുതിയാല്‍ മതി.

SHAN ALPY said...

I don't know

മുസാഫിര്‍ said...

മനസ്സു തന്നെ വില്ലന്‍.നന്നായിട്ടുണ്ട് വരികള്‍.

ഗിരീഷ്‌ എ എസ്‌ said...

രിഞ്ഞുനോക്കുമ്പോള്‍
കാറ്റും തണുപ്പും ഏകാന്തതയും
മാത്രം...

ഏതാണ് സത്യം?
ഇടയ്ക്കിടെ ഒരു കൌമാരപ്രണയമായ്
പരുങ്ങുന്ന നിമിഷങ്ങളോ?


കാല്‍പനികതയുടെ
കുളിര്‌
ദ്രൗപതിയെ മോഹിപ്പിക്കുന്നു....

മനസിന്റെ മര്‍മ്മരങ്ങള്‍
കേള്‍ക്കാതിരിക്കാനാവില്ലെന്ന
തിരിച്ചറിവില്‍
നിന്ന്‌....
ഉരുതിരിഞ്ഞതായി തോന്നി...
ഈ വരികള്‍....

അഭിനന്ദനങ്ങള്‍...
ഭാവുകങ്ങള്‍..............