സായാഹ്നസല്ക്കാരപ്പുരയിലെ
മധുരമില്ലാത്ത ചായയെയും
വെറും വാക്കുകളെയും കടന്ന്,
സന്ധ്യാവിളക്കുകള്‍ മങ്ങുന്ന
വഴികളെ പിന്നിട്ട്
ഒറ്റയ്ക്ക് നടക്കുകയായിരുന്നു.
ആളുകളൊക്കെ
എങ്ങോട്ടൊക്കെയോ
ധൃതിപിടിച്ച് ഓടുന്നുണ്ട്.
ഖിന്നമായ മനസ്സിനെ
പൊത്തിപ്പിടിക്കാന്‍ മിനക്കെടാതെ
വിലാസമില്ലാത്ത കത്തുപോലെ
ഇരുട്ടിലൂടെ
ഒഴുകി...
പുതുതായി വാങ്ങിയതാണെന്റെ
മൊബൈല്‍ഫോണ്‍.
എന്നിട്ടും
എന്നിട്ടുമെന്താണ്
കണ്ണൂനിറഞ്ഞൊഴുകുമ്പോള്
അതിന് റെയ്ഞ്ച് കിട്ടാതായിപ്പോകുന്നത്?
8 comments:
പുതുതായി വാങ്ങിയതാണെന്റെ
മൊബൈല്‍ഫോണ്‍.
എന്നിട്ടും
എന്നിട്ടുമെന്താണ്
കണ്ണൂനിറഞ്ഞൊഴുകുമ്പോള്
അതിന് റെയ്ഞ്ച് കിട്ടാതായിപ്പോകുന്നത്?
http://ramuzi.com/
أهل بکم یا اصدقاء من العرب
http://ramuzi.com/
أهل بکم یا اصدقاء من العرب
ഒന്നു സ്വിച്ചോഫ് ചെയ്തിട്ട് ഓൺ ചെയ്തു നോക്കിയാൽ മതിയാവും :)
റെയ്ഞ്ച്...
:))
കണ്ണുനീരിന് റേഞ്ചു പിടിക്കാവുന്ന ഏത് റിങ്ങ് ടോൺ ഉണ്ട്?
mobilinu guarantiyundo ..??
വീടിന്ടെ അടുതു ടവര്‍ ഇല്ലാട കൊണ്ട് ആയിരിക്കും ......
Post a Comment