കറുപ്പും വെളുപ്പുമാർന്ന കളങ്ങളിൽ
കരുക്കൾ നീക്കി,
ക്രൂരമായി ചതുരംഗം കളിക്കുന്നതിനിടെ
കാലം ഒരു കടങ്കഥ ചോദിച്ചു:
“എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും” എന്ന്
പാവം ജീവിതങ്ങൾ കൊണ്ട്
മനുഷ്യർ ഉത്തരം നൽകി.
എല്ലാ വേദികളും ശൂന്യമാവുമെന്നും,
എല്ലാ കയറ്റങ്ങളും ഇറക്കങ്ങളെ
ഉൾക്കൊള്ളുന്നെന്നും,
കടലിനുള്ളിൽ മരുഭൂമി
നിലവിളിക്കുന്നുണ്ടെന്നും
പുസ്തകത്തിൽ ഉൾപ്പെടുത്താൻ
വിട്ടുപോയ ഒന്നാം പാഠം...
13 comments:
നല്ല കവിത.
കടലിനുള്ളിലെ നിലവിളിക്കുന്ന മരുഭൂമി......വളരെ ഇഷ്ടപ്പെട്ടു.
‘പ്രണയവും യുദ്ധവും’
എല്ലാരും തോറ്റുപോകുന്ന
കളികൾ തന്നെ.
thank u Reeni and Moideen
lessons were often cruelly taught ...
അതെ, പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ ആദ്യപാഠങ്ങള്‍...
“എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും”
നല്ല ആഖ്യാനരീതി..
ആശംസകളോടെ..
അങ്ങനെയാണോ ടീച്ചറെ? എനിക്കങ്ങനെ തോന്നുന്നില്ല.. പ്രണയം പരാജയത്തിലും വിജയം കണ്ടെത്തുന്ന ഒന്നാണ്.. യുദ്ധം അങ്ങനെ ആയേക്കില്ല, അതിനോട് യോജിക്കുന്നു.
പിന്നെ ശൈലന് പറഞ്ഞറിഞ്ഞു ഗുരുവായൂരപ്പന് ലെക്ചര്‍ ആണെന്ന്. ഞാനും കോഴിക്കോട് തന്നെയാണ്.. ചിലപ്പോ അടുത്ത വര്‍ഷം ഗുരുവായൂരപ്പനില്‍ ഡിഗ്രീ ക്ക് ജോയിന്‍ ചെയ്തേക്കും..
ഇനിയും വരാം
എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും” എന്ന്
പാവം ജീവിതങ്ങൾ കൊണ്ട്
മനുഷ്യർ ഉത്തരം നൽകി.
true
nannayittundu....... aashamsakal....
sariyaanu. aarkkum vijayikkaanaavaaththathu thanne. nlla kavitha.
കവിതകള്‍ക്ക് അഭിപ്രായം പറയാന്‍ അറിയില്ലാട്ടോ..എന്നാലും ഈ വരികള്‍ എനിക്ക് ഇഷ്ടമായി...""പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ ആദ്യപാഠങ്ങള്‍...""
ചേച്ചീ (അങ്ങനെ വിളിക്കാല്ലോ അല്ലെ)....ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരായിരം നന്ദി....
കവിത ഇഷ്ടമായി
തോറ്റും ജയിച്ചും അതേ കളി. അവിരാമം.
കടലിനെ പറ്റി പുത്തകത്തിലുണ്ട്... മരുഭൂമിയെപ്പറ്റിയും... പക്ഷെ കടലിലുറങ്ങുന്ന മരുഭൂമിയെപ്പറ്റി ജീവിതമല്ലാതെ ആരും പറഞ്ഞൂ തരുന്നില്ല.... നല്ല കവിത. ഭാവുകങ്ങൾ...
Post a Comment