Friday, 11 March 2011

:)

നിങ്ങൾ എന്റെയൊപ്പം
ഇത്തിരി ജീവിതം കൂടാൻ വരുന്നുവോ?

പാലിന്റെയും പച്ചക്കറികളുടെയും
മണമാർന്ന അടുക്കളപ്രഭാതങ്ങൾക്ക്
ഭംഗി പോരെന്ന് പറയരുത്

ശൂന്യത പുരണ്ട ഉച്ചകൾ
കാവ്യാത്മകമല്ലെന്ന് പരിഭവിക്കരുത്

വാഷിങ്പൌഡറിൽ കുതിർന്ന സായാഹ്നങ്ങൾ
അസഹ്യങ്ങളെന്ന് മുഖം ചുളിക്കരുത്

‘വീടും സീരിയലും പാത്രങ്ങളും സാരികളും നുണകളും
സമം നീ ‘എന്നു സമവാക്യമുണ്ടാക്കി
എന്റെ ഉള്ളംകയ്യിൽ കോറിയിട്ട് രസിക്കരുത്

‘എന്നാലും നിന്നെ എനിക്കിഷ്ടമാണു പെണ്ണേ‘
എന്ന് ചെവിയിൽ ചുണ്ടുചേർത്ത് കള്ളം പറയരുത്

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം എന്നറിയാഞ്ഞിട്ടല്ല

എന്നെങ്കിലും നമുക്കിടയിലുള്ള
ഈ കടൽ കടക്കാനാവുമോ
എന്ന പരിണാമഗുപ്തിയിലുള്ള
ആകാംക്ഷ കൊണ്ടാണ്...
:)

17 comments:

മഴവില്ലും മയില്‍‌പീലിയും said...

‘എന്നാലും നിന്നെ എനിക്കിഷ്ടമാണു പെണ്ണേ‘
എന്ന് ചെവിയിൽ ചുണ്ടുചേർത്ത് കള്ളം പറയരുത്


കള്ളമാണെന്നറിയാം എന്നാലും അത് പറയുന്നത് നീ ആണല്ലൊ!!!

സുനീത.ടി.വി. said...

:)
അതാണല്ലൊ നുണയെ മനോഹരമാക്കുന്നത്:)

MOIDEEN ANGADIMUGAR said...

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം എന്നറിയാഞ്ഞിട്ടല്ല

കൊള്ളാം

abith francis said...

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം

newsindia said...

MANOHARAMAYA NUNAKALUND.NUNAKAL CHILAPPOL SATHYAMAKARUMUND.SNEHAM NEDANUM NILANIRTHANUM NUNA PARAYAM.CHTHIKKANO VACHIKKANO AAKARUTHENNU MATHRAM.GEEBALSINEPPOLE NUNA NOORAVARTHICH SATHYAMAKKAN SRAMIKKARUTH. SATHYAM MATHRAM PARAYANAMENNUM SHARIKKAY JEEVIKKANAMENNUM ATMARTHAMAY AAGRAHIKKUKAYUM PRAVARTHIKKUKAYUM VENAMENNAGRAHIKKUNNORAL.........

pradeepramanattukara said...

നുണ യാകുന്ന ജീവിതം സത്യമാകുമ്പോള്‍ തകര്‍ന്നുംപോകും

വാഴക്കോടന്‍ ‍// vazhakodan said...

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം എന്നറിയാഞ്ഞിട്ടല്ല

എന്നാലും ഇഷ്ടമാണെന്ന് മാത്രം കള്ളം പറയാമോ? :)

കലി said...

ജീവിതം പഠിപ്പിച്ച നുണകള്‍ മനോഹരമായി പറയുന്നതാണ് "ജീവിതം " . " നമുക്കിടയിലുള്ള ഈ കടല്‍ തന്നെയാണ് നമ്മെ നാം ആക്കുന്നത് , അത് അളക്കാന്‍ മാത്രം ശ്രമിക്കുക , കടക്കാതിരിക്കാന്‍ ശ്രമിക്കുക --- ആശംസകള്‍

ഒരില വെറുതെ said...

കടലുകള്‍ തന്നെയുണ്ട് ഇടയില്‍.
പല നുണകള്‍ കൊണ്ഡു തീര്‍ത്ത കടലലകളില്‍
സുഖദ ജീവിതം. പരസ്പരം അറിയാത്ത രണ്ടിടങ്ങളുടെ
ഒത്തുതീര്‍പ്പു രേഖയാവാം ഒരു പക്ഷേ ജീവിതം

Sabu Hariharan said...

നമുക്കിടയിൽ കടലല്ല..മരുഭൂമിയാണ്‌..
അവിടെ മരീചികകൾ മാത്രം..
സഞ്ചരിച്ചു തുടങ്ങി..വഴിതെറ്റി പോയതാവാം..

anju minesh said...

ee kavitha ngaude websitil prasideekarikkan editorial board pariganikkunnu. reporter onlive ennanu sitinte peru
M V Nikesh kumarinte news channel aaya reporterinte portal aanitu. if u r interested pls reply anjunair168@gmail.com

ബെഞ്ചാലി said...

:)

Absar Mohamed : അബസ്വരങ്ങള്‍ said...

:)
www.absarmohamed.blogspot.com

Sapna Anu B.George said...

ശൂന്യത പുരണ്ട ഉച്ചകൾ
കാവ്യാത്മകമല്ലെന്ന് പരിഭവിക്കരുത്
.......നല്ല വരികൾ

r s kurup said...

excellent

Anweshi said...

No one loves other. Everyone loves themselves. Wife loving her husband for she, husband loving wife for him. On this realization, we will get freedom.

pallavi said...

:)