Monday, 9 January 2012

ചങ്ങാത്തം














ഏതോ ഒരു രാജ്യത്ത്
ദൂരെ എവിടെയോ
നരച്ച ഒരു ഫ്ലാറ്റിനുള്ളിൽ
ഏകാകിയായ സ്ത്രീ
വക്കുപൊട്ടിയ കുപ്പിയിൽ താമസിക്കുന്ന
ഒരു ചെടിയുമായി
എത്ര നേരമായി
ഇങ്ങനെ
നിലവിളിക്കുന്ന ചങ്ങാത്തം കൂടുന്നു...
തന്റെ ഇലകളാൽ തലോടി,
പച്ചയുടെ വെളിച്ചത്തിൽ നനച്ചുപുതപ്പിച്ച്,
ആ വിളറിയ ആത്മാവിനെ
കെട്ടുപോകാതെ കാത്തു,
അവസാനത്തെ ജീവനെയും
പൊതിഞ്ഞുസൂക്ഷിക്കുന്ന
പ്രകൃതിയുടെ ആ കാവൽക്കാരൻ...

11 comments:

Rejeesh Sanathanan said...

നല്ല വരികൾ.....

Unknown said...

good

kanakkoor said...

ചങ്ങാത്തം നല്ല കവിത. ആദ്യത്തെ രണ്ടു വരി ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
ചിത്രവും നന്നായി .

Habeeba said...

ജീവന്റെ പ്രതീക്ഷയാണ് പച്ചിലകളില്‍ തുടിക്കുന്നത് . വരികളും ചിത്രവും നന്നായിരിക്കുന്നു.

പി. വിജയകുമാർ said...

ആർദ്രം, സുന്ദരം.

paarppidam said...

നന്നായിരിക്കുന്നു. ഒരേ സമയം ഏകാകിയായ സ്ത്രീയുടെ അവസ്ഥയേയും ഒപ്പം അവള്‍ സംരക്ഷിക്കുന്ന ചെടിയിലൂടെ ജീവന്റെ കണത്തെയും പറ്റി ടച്ചിങ്ങ് ആയി എഴുതിയിരിക്കുന്നു.

B Shihab said...

നല്ല വരികൾ.....

B Shihab said...

നല്ല വരികൾ.....

B Shihab said...

നല്ല വരികൾ..

B Shihab said...

നല്ല വരികൾ..

ഒരു കുഞ്ഞുമയിൽപീലി said...

ഇല കൊള്ളാം കേട്ടോ ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി