Sunday, 12 July 2015
Tuesday, 5 August 2014
കാലം..
മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും
നിലാവുപുതച്ച രാത്രികളെപ്പറ്റിയുംപാടണമെന്നുണ്ട്.
പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.
നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.
പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
എന്നെ തടയുന്നു.
എഴുതേണ്ടത് ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍ ആവര്‍ത്തിക്കുന്നു.
ഞാനെന്തുചെയ്യട്ടെ?
Wednesday, 23 July 2014
Tuesday, 12 November 2013
അജ്ഞാതം
അജ്ഞാതമായ എന്തിനെയോ
ഓര്‍മ്മിപ്പിക്കുന്നു നീ,
അപകടം പിടിച്ച എന്തോ ഒന്ന്.
അലറുന്ന കാറ്റിലുണ്ടത്.
അഗ്നിയുടെ ആളലിലും
മഞ്ഞിന്റെ മരവിപ്പിലും
ഇരുട്ടിന്റെ ആഴക്കയങ്ങളിലും
സമുദ്രത്തിന്റെ ഏകാന്തനീലിമയിലും
അതുണ്ട്.
അങ്ങോട്ടുള്ള കുഴപ്പം പിടിച്ച വഴിയില്‍
പെയ്യുന്ന കണ്ണീര്‍മഴ നനയാന്‍
പേടിയാണെനിക്ക്,
സങ്കോചവും...
Sunday, 27 October 2013
നഷ്ടപ്പെട്ടുപോയ ഭൂപടം
എണ്ണിയെണ്ണിക്കയറുന്നുണ്ടായിരുന്നു
ശൂന്യതയുടെ ചവിട്ടുപടികള്‍
ഒരു കാലടയാളം പോലുമില്ലാതെ,
അതിവേഗം, അനായാസം....
പൊടുന്നനെയാണ്
എവിടെനിന്നോ വന്നെത്തിയത്,
കാലങ്ങളായി നഷ്ടപ്പെട്ടുപോയ ആ ഭൂപടം.
ഒരു മഴത്താളില്‍,ഓര്‍മ്മകളാല്‍ വരയ്ക്കപ്പെട്ട്...
പക്ഷേ അത്
വെയിലെത്താന്‍ നില്‍ക്കാതെ
മാഞ്ഞുപോയല്ലൊ...
എണ്ണിയെണ്ണിക്കയറുന്നുണ്ടായിരുന്നു
ശൂന്യതയുടെ ചവിട്ടുപടികള്‍
ഒരു കാലടയാളം പോലുമില്ലാതെ,
അതിവേഗം, അനായാസം....
പൊടുന്നനെയാണ്
എവിടെനിന്നോ വന്നെത്തിയത്,
കാലങ്ങളായി നഷ്ടപ്പെട്ടുപോയ ആ ഭൂപടം.
ഒരു മഴത്താളില്‍,ഓര്‍മ്മകളാല്‍ വരയ്ക്കപ്പെട്ട്...
പക്ഷേ അത്
വെയിലെത്താന്‍ നില്‍ക്കാതെ
മാഞ്ഞുപോയല്ലൊ...
Sunday, 7 July 2013
Monday, 27 May 2013
Subscribe to:
Posts (Atom)




