Tuesday, 30 January 2007

ഞാന്‍...

ഞാന്‍
മേഘത്തുണ്‌ടുകളില്‍ത്തട്ടി
അലിഞ്ഞുപോകുന്നൊരു
ഏകാന്തനാദബിന്ദു...

രാത്രികളില്‍
തെരുവിലൂടെ അലയുന്ന
അനാഥമായൊരു നിലവിളി...

നീലനീലമായ
സമുദ്രത്തിന്റെ ഉള്ളിലേയ്ക്ക്‌
ആണ്ടുപോകുന്നൊരു
വെള്ളാരങ്കല്ല്‌...

ഇളംകാറ്റുപോല്‍ മന്ദം
പ്രചണ്ഡചണ്ഡമാരുതന്‍ പോല്‍
നാശോന്മുഖം
ഭൂമിയെപ്പോല്‍ സര്‍വംസഹ...

കൊടുങ്കാറ്റിലുറച്ച്‌
ഇളംകാറ്റില്‍
പിഴുതെറിയപ്പെടുന്നവള്‍...

3 comments:

Kaithamullu said...

“അലിഞ്ഞുപോകുന്നൊരു
ഏകാന്തനാദബിന്ദു“
-എത്ര ഘനഗംബ്ഗീരമാണതിന്റെ തിരിച്ചുവരവ്!

“അലയുന്ന അനാഥമായൊരു നിലവിളി...“

-അതിന്റെ അനുരണങ്ങളത്രേ പിന്‍‌വിളികളായി വേട്ടയാടപ്പെടുന്നത്!


“സമുദ്രത്തിന്റെ ഉള്ളിലേയ്ക്ക്‌
ആണ്ടുപോകുന്നൊരു
വെള്ളാരങ്കല്ല്‌...“

-ഏതോ മുത്തില്‍ കയറി അവനൊരു തിരിച്ചുവരവു നടത്തുമ്പോള്‍‍?

-അവസാനം പറഞ്ഞതെല്ലാം സ്ത്രീയുടെ പര്യായങ്ങള്‍,
സുനിതയുടെ നാനാര്‍ഥങ്ങള്‍!!

-അഭിനന്ദിക്കാന്‍ മറക്കുന്നില്ലാ ട്ടോ!

chithrakaran ചിത്രകാരന്‍ said...

കൊടുങ്കാറ്റിലുറച്ച്‌
ഇളംകാറ്റില്‍
പിഴുതെറിയപ്പെടുന്നവള്‍...

എറെക്കുറെ എല്ലാവരും അങ്ങിനെയാണ്‌. നമുക്കിഷ്ടപ്പെട്ട വഴിയിലൂടെ നമ്മുടെ സുഹൃത്തയഭിനയിച്ചു വരുന്ന ദുരിതം !!!

ജിതൻ said...

കവിത നന്നായിരിക്കുന്നു....
പ്രത്യേകിച്ച് അവസാനവരികള്‍...
www.bliss-of-solitude.blogspot.com