Monday, 26 March 2007

ഒരു കടങ്കഥ

ഒരു ചെറിയ ചിത്രം
വരക്കുകയായിരുന്നു.
നിറങ്ങള്‍, നേര്‍ത്ത നിറങ്ങള്‍,
ഇളം മണമുള്ള നിറങ്ങള്‍
ഒന്നൊന്നായെടുത്ത്
ചാലിച്ചുചേര്‍ക്കുന്നതിന്‍റെ
ആഹ്ലാദത്തിലലിഞ്ഞ്, അങ്ങനെ...

ദിവസവും ആടുന്ന
വിഭിന്നങ്ങളായ വേഷങ്ങള്‍...

ഇടയില്‍, ഒരു രഹസ്യലോകത്തേക്ക്
ഓടിയെത്തുന്ന കൌതുകത്തോടെ
ആ ചിത്രത്തിലേക്ക്
മടക്കം...

നിത്യവും കെട്ടിയാടുന്ന
വേഷങ്ങളാണോ,ജീവിതം,
അതോ, അവക്കിടയിലെ
ഇടവേളകളോ...?

ഒരുനാള്‍, ബ്രഷ്, വര്‍ണങ്ങളുടെ
കുഞ്ഞുതിരകളിലേറാന്‍
തുടങ്ങവെ
പൊടുന്നനെ നിറങ്ങള്‍
അപ്രത്യക്ഷമായി.

പിന്നെ എത്ര ശ്രമിച്ചിട്ടും
നിറം നല്‍കാനാവാതെ
വന്നപ്പോള്‍
വല്ലാതെ മങ്ങിയ ആ സ്വപ്നച്ചുരുള്‍
ചുരുട്ടിക്കൂട്ടിയെറിഞ്ഞു.

ജീവിതത്തില്‍ നിന്നും
നിറങ്ങള്‍ ചോര്‍ന്നുപോയവരുടെ
ഇടയിലൂടെ
അത് ഒരു കടങ്കഥ പോലെ
പറന്നുനടന്നു...

12 comments:

സുനീത.ടി.വി. said...

ഒരു കടങ്കഥ...

കൈയൊപ്പ്‌ said...

'ജീവിതത്തില്‍ നിന്നും
നിറങ്ങള്‍ ചോര്‍ന്നുപോയവരുടെ ഇടയിലൂടെ
അത് ഒരു കടങ്കഥ പോലെ പറന്നു...'

നല്ല വരികള്‍!

G.MANU said...

nannai.....

Areekkodan | അരീക്കോടന്‍ said...

Good

Kaithamullu said...

നിത്യവും കെട്ടിയാടുന്ന
വേഷങ്ങളാണോ,ജീവിതം,
അതോ, അവക്കിടയിലെ
ഇടവേളകളോ...?

-ആസ്വദിക്കുന്ന ആ ഇടവേളകള്‍,
അതാണു ജീവിതം!

paarppidam said...

നാട്ടില്‍ വന്നതിനാല്‍ ബ്ലോഗ്ഗുവായന കുറവാണ്‌.

താങ്കളുടെ "കുറിപ്പ്‌" പതിവുപോലെ ലളിതവും പ്രസക്തവും.നന്നായിരിക്കുന്നു.വൈകിയാണെങ്കിലും വിഷു ആശംസകള്‍.

Dr. Suresh Manimala said...

sunithaa..

njaanennum parayumayirunnille?
Ninte vaakkukalkku oru vallaththa karutthundu. Athu vishaadaththinte veerppumuttalaano atho ullulachchilinte kambanangalano?
Enthaayaalum manoharangalaanave...

Nanmakal Nerunnu

കെവിൻ & സിജി said...

നന്നായിട്ടുണ്ടു്. എന്നാലും കുറച്ചുകൂടി ആറ്റികുറുക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

വിശാഖ് ശങ്കര്‍ said...

ഏറെ നാളായല്ലൊ സുനിത,പുതിയ കവിതകളൊന്നുമില്ലേ?ജീവിതത്തിരകളില്‍ പെട്ട് കവിതയുടെ തുരുത്ത് മുങ്ങിയോ?ഇല്ലെന്ന് പ്രതീക്ഷിക്കുന്നു.

:: niKk | നിക്ക് :: said...

സുനിതേ, നന്നായിട്ടുണ്ട്‌ എന്നു പറയാന്‍ ഞാന്‍ ആളല്ലാ എങ്കിലും, എനിക്കിഷ്ടപ്പെട്ടുന്നു പറയാല്ലോ ധൈര്യമായി :)

:: niKk | നിക്ക് :: said...

സുനിതേ, നന്നായിട്ടുണ്ട്‌ എന്നു പറയാന്‍ ഞാന്‍ ആളല്ലാ എങ്കിലും, എനിക്കിഷ്ടപ്പെട്ടു ന്നു പറയാല്ലോ ധൈര്യമായി

സുനീത.ടി.വി. said...

കൈയൊപ്പ്,മനൂ,അരീക്കോടന്‍,പാര്‍പ്പിടം,സുരേഷ്,
കൈതമുള്ള്,കെവിന്‍&സിജി,നിക്ക്,വിശാഖ്-നന്ദി