കൂടണയുന്നൂ നിന്റെ
സാന്ദ്രമൌനത്തിലെന്റെ
ഓര്‍മ്മപ്പക്ഷികള്‍
ചിറകൊതുക്കി,മന്ദം മന്ദം.
നിലാവിന് വിരല്‍ത്തുമ്പു-
പോലെ ശീതളം,നിന്റെ
സൌമ്യസാന്നിധ്യം,
ശോകതപ്തമാണെന്നാകിലും
സായന്തനത്തിന്റെ
നീലചുംബനം ഭൂമി-
യേറ്റുവാങ്ങവേയെങ്ങും
കാളിമ പടരുന്നൂ...
ദുഖതപ്തമീ സന്ധ്യ,
താന്തമാം നിഴലുകള്‍
ഇല കൊഴിഞ്ഞ തമോവ്ര്ക്ഷം,
ക്രൂരമാം നിശ്ശബ്ദത.
വാക്കുകള്‍, കണ്ണീര് പുരണ്ടും
കരഞ്ഞും ചിരിച്ചും ക്രോധിച്ചും
ചുറ്റും അശാന്തസാഗരം പോല്‍
വാക്കുകള്‍ മൂകം നില്പൂ.
മുനിഞ്ഞുകത്തും ദീപത്തിന്
നാളം, കാറ്റിലാടുന്നു,
അനാഥമൊരു പട്ടം നിന്-
നിഴലില്‍ വന്നുവീഴുന്നൂ...
9 comments:
നിഴലുകള്‍
കവിത ഇഷ്ടായി സുനീത. ആദ്യായിട്ടാ ഈ ബ്ലോഗില്‍, ഇനി ഇടക്കിടെ വരാം.
നന്ദി, കുറുമാന്
വന്നുകണ്ടതിനും നല്ലവാക്കുകള്‍ക്കും
തമസ്സു ദു:ഖമാണുണ്ണീ വെളിച്ചമല്ലോ സുഖപ്രദം അല്ലേ....
ഇഷടപ്പെട്ടു കവിത,സുനീത.
ആദ്യത്തെ ഈ വരികള്‍ പ്രത്യേകിച്ചും.
കൂടണയുന്നൂ നിന്റെ
സാന്ദ്രമൌനത്തിലെന്റെ
ഓര്‍മ്മപ്പക്ഷികള്‍
ചിറകൊതുക്കി,മന്ദം മന്ദം.
പക്ഷെ .
അശാന്ത സാഗരം മൂകം നില്‍ക്കുന്നുവെന്നത് ശരിയാണൊ.ചിലപ്പോള്‍ എനിക്കു ശരിക്കു മനസ്സിലാവാഞ്ഞിട്ടാവാം.
നിലാവും നിഴലും ശോകവും തപ്തവും സകല കുണ്ടാമണ്ടികളും ചേരുന്ന രസായനം. പിറന്നാള്‍ പായസം.
കൊള്ളാം...
ഉള്ളിലൊരു നനുത്ത വിരല്സ്പര്ശമുണ്ടായി...
കൊള്ളാം...
ഉള്ളിലൊരു നനുത്ത വിരല്സ്പര്ശമുണ്ടായി...
ഈ കടങ്കതയിലൂടെ കുറച്ചു ഓര്‍മകളിലേക്ക് പൊയിട്ടൊ.
ഈ വാക്കിലും ഈ വരികളിലും മധുവൂറുന്ന കുറേയേറെ തേന്മൊഴികള്
വാക്കായാലും വരിയായാലും മധുരമേറെയുണ്ട് കെട്ടൊ.!!
Post a Comment