മഴ വീണ്
കുളിര്‍ന്നുവിറയ്ക്കുന്ന
ചെടികള്‍ക്കിടയിലൂടെ
ഒരു കുഞ്ഞുതുമ്പി
പറന്നുനടക്കുന്നു,
നനുത്ത പൂക്കള്‍ക്കിടയിലൂടെ
വഴുതുന്ന സ്നേഹം തിരഞ്ഞ്
വിതുമ്പിക്കൊണ്ടങ്ങനെ...
ആരുടെയോ പേരുള്ള
ഒരു കടലാസുതോണി,
നനഞ്ഞ് കുതിര്‍ന്ന്
അക്ഷരങ്ങള്‍ കലങ്ങി,
ചെടിയുടെ വേരില്‍
അഭയം തേടുന്നു...
6 comments:
മഴ
കവിത വായിച്ചു കൊള്ളാം. നല്ല അവതരണം. പക്ഷേ സംഗതി ഒന്നും മനസ്സിലായില്ല.
ദൈവേ! വീണ്ടും മഴ!
:)
ആരുടെയോ പേരുള്ള
ഒരു കടലാസുതോണി,
നനഞ്ഞ് കുതിര്‍ന്ന്
അക്ഷരങ്ങള്‍ കലങ്ങി,
ചെടിയുടെ വേരില്‍
അഭയം തേടുന്നു...
ഒരുപാട് നന്ദി ടീച്ചര്‍.......കാരണം ഇതില്‍ ഞാന്‍ എന്നെത്തന്നെ വായിച്ചു..
കൊള്ളാം ...
എന്താണെന്നറിയില്ല ഒരു ഗസലിന്റെ ശീല്‍ ഓര്‍മ വന്നു.
വൊ കാഗസ് കി കഷ്ടി വൊ ബാരിഷ് ക പാനി.
അഞ്ചല്‍കാരന്‍- .മനസ്സിലാക്കാന്‍ മാത്രം ഗൌരവമില്ല ട്ട്വോ
സാല്‍ജോ-സാരമില്ല.ക്ഷമിച്ചുകളയ്
മനൂ-ഒരുപാട് നന്ദി
ശെഫീ-സന്തോഷം
എല്ലാര്‍ക്കും വളരെയധികം നന്ദി.
Post a Comment