Friday 30 November, 2007

മറവിയുടെ നദിക്കരയില്‍

മറവിയുടെ നദിക്കരയില്‍
ഞാന്‍ കാത്തുകിടക്കുന്നു

ഭൂതകാലത്തിന്റെ മുറിപ്പാടുകള്‍
കഴുകിക്കളയാന്‍...

പക്ഷേ
ഓര്‍മമകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനാവുന്നില്ല

ദുഖങ്ങള്‍ പാര്‍ക്കുന്ന
ഈ മുറിയില്‍ ആരാണ്
എന്നെ കൊണ്ടെത്തിച്ചത്?

വിലാപങ്ങള്‍ നിക്ഷേപിക്കുന്ന
ഈ കോട്ട ആരുണ്ടാക്കിയതാണ്?

നിഴലുകള്‍
ഈ ഏകാന്തഗേഹം വിട്ട്
മൌനമായി തിരിച്ചുപോവുന്നത്
എന്നാണ്?

6 comments:

സുനീത.ടി.വി. said...

“മറവിയുടെ നദിക്കരയില്‍"

chithrakaran ചിത്രകാരന്‍ said...

കവിത ആത്മാലാപമായി മനസ്സിലാക്കുന്നു.
നമുക്കു ചുറ്റുമുള്ള തടവറകളെല്ലാം നാം തന്നെയാണ് നിര്‍മ്മിക്കുന്നത്. അതിലെ പാരതന്ത്ര്യത്തിന്റെ കുറ്റം ചുമക്കാന്‍ നാം ഒരു കൃസ്തുവിന്റെ(ഒരു ചുമട്ടുകാരന്റെ) ചുമലന്വേഷിക്കുന്നു ... അത്രമാത്രം!!!ആശംസകളോടെ...

സു | Su said...

ഓര്‍മ്മകളില്ലെങ്കില്‍പ്പിന്നെ എന്ത് ജീവിതം? വെറും വിലാപങ്ങളും, ദുഃഖങ്ങളും മാത്രമായിരിക്കില്ലല്ലോ ഓര്‍മ്മകളില്‍.

മന്‍സുര്‍ said...

സുനീത...

ഓര്‍മ്മകളില്‍ നിന്നലയടിക്കുന്ന
ആ നൊമ്പരങ്ങളില്‍
ആരും കാണാതെയൊളിപ്പിച്ചു വെച്ച
മധുരമുള്ള ഓര്‍മ്മകളിലേക്ക്‌
മടങ്ങി വരൂ...

മറവിയുടെ അഗാധമാം കയങ്ങളിലേക്ക്‌
വലിച്ചെറിയൂ നിന്‍ നോവിന്‍ ബാഷ്പഗീതങ്ങള്‍


നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മറവി ഒരനുഗ്രഹം തന്നെയാണ് എന്നാല്‍ അത് ഒരിക്കലും ഒന്നില്‍ നിന്നും ഒളിച്ചോടാനുള്ള ആശ്വാസ കേന്ദ്രമാക്കരുത്..അല്ലേ..?

നല്ല വരികള്‍ , തുടര്‍‌ന്നും എഴുതുക..

Seema said...

നന്നായിരിക്കുന്നു...പക്ഷെ മറവി ഒരു ഒളിച്ചോട്ടം അല്ലെ?