ഓണ്‍ലൈനില്‍ ആഘോഷിക്കപ്പെട്ട്
ഗ്ലാസുകളില്‍ നുരഞ്ഞുപതഞ്ഞ്
ചുണ്ടുകളില്‍ എരിഞ്ഞുപുകഞ്ഞ്
വെള്ളിത്തിരയില്‍ നിറഞ്ഞുകവിഞ്ഞ്
ഉടലുകളില്‍ പൂര്‍ണ്ണത തേടി
ഒടുവില്‍
ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍,
ദുര്‍ബലമായ കരച്ചിലുമായി
പതുങ്ങിയെത്തി,
തണുത്ത മൂക്കുരുമ്മുന്നു,
ജീവിതം.
നിറം കെട്ടുപോയ ചിരികള്‍ക്കിടയിലൂടെ
കനലണഞ്ഞുപോയ സംഗീതത്തിലൂടെ
സമാധിയായ വാക്കുകള്‍ക്കിടയിലൂടെ
അത് മുഖമുരുമ്മി നടക്കുന്നു,
നിത്യമായ തണുപ്പിന്റെ
ദൂതനെന്നപോലെ...
Wednesday 30 January 2008
Subscribe to:
Post Comments (Atom)
8 comments:
Malayalam Blogs at single click
ഈ തണുത്ത അവസ്ഥ ആരേയും സന്തൊഷിപ്പിക്കുന്നില്ല..എന്നാലും എല്ലാവരും അതിന്റെ ഭാഗമാകുന്നു !!
നല്ല വിഷയം, ഭാവുകങ്ങള്‍
നന്നായി ആസ്വദിച്ച കവിത....നന്ദി...
നന്നായി ആസ്വദിച്ച കവിത....നന്ദി...
നന്നായി ആസ്വദിച്ച കവിത....നന്ദി...
നന്നായി ആസ്വദിച്ച കവിത....നന്ദി...
നന്നായി ആസ്വദിച്ച കവിത....നന്ദി...
ഈ ശവ ജീവിതത്തെ വെറുതെയൊന്ന് പ്രതിരോധിച്ചു നോക്കുകയല്ലേ മനുഷ്യര്‍...
Post a Comment