എത്ര പൂരിപ്പിച്ചിട്ടും
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി
ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!
സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?
Saturday 26 January 2008
Subscribe to:
Post Comments (Atom)
9 comments:
nice lines.... so nice.....
eganeyenkilum aa pathaprashnam onnu poorippikkaan sremikkuka
ee pathaprshnam onnu poorippikkarutho
ആ വാക്കെന്തായാലും 'ജീവിതം' എന്നാകില്ലെന്നാരോ പറയുന്ന പോലെ.എങ്കിലും ശ്രമിച്ചില്ലെന്നു വരരുതല്ലോ.
കൊള്ളാം കേട്ടോ.
സമസ്യ
Comment moderation , Word Verification തുടങ്ങിയ സംഗതികള്‍ എടുത്ത് മാറ്റാമോ ?
കൊള്ളാം,നല്ല വരികള്‍.
ഓരോ മനുഷ്യനും ഒരു വലിയ പദപ്രശ്നം തന്നെ
വലത്തു നിന്നും ഇടത്തോട്ട്
ഇടത്തു നിന്നും വലത്തോട്ട്
മുകളില്‍ നിന്നും താഴോട്ട്
താഴെ നിന്നും മേലോട്ട്
വെട്ടുകള്‍, തിരുത്തുകള്‍
നിരത്തലുകള്‍
മഷി, രക്തം, ഒടിഞ്ഞ പേനാക്കത്തി
പൂരിപ്പിച്ചു തീരാത്ത
പദപ്രശ്നം ഉപേക്ഷിച്ച് വീണ്ടും
എങ്ങോട്ടേക്കോ ..
ഒടുവില്‍ സ്നേഹത്തോടെ ഏറ്റുവാങ്ങുവാന്‍
ഒരു ചിതയോ
കുറച്ചു മണ്ണോ
സത്യമാണ്,
എന്നെ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ
നാലഞ്ചു വര്‍ഷമായി ഇങ്ങനെ..... വെറുതെ........
വരികള്‍ കൊള്ളാം...
Post a Comment