Saturday 26 January, 2008

പദപ്രശ്നം

എത്ര പൂരിപ്പിച്ചിട്ടും
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി

ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!

സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?

9 comments:

siva // ശിവ said...

nice lines.... so nice.....

കാപ്പിലാന്‍ said...

eganeyenkilum aa pathaprashnam onnu poorippikkaan sremikkuka

കാപ്പിലാന്‍ said...

ee pathaprshnam onnu poorippikkarutho

കാവലാന്‍ said...

ആ വാക്കെന്തായാലും 'ജീവിതം' എന്നാകില്ലെന്നാരോ പറയുന്ന പോലെ.എങ്കിലും ശ്രമിച്ചില്ലെന്നു വരരുതല്ലോ.
കൊള്ളാം കേട്ടോ.

നിരക്ഷരൻ said...

സമസ്യ

Comment moderation , Word Verification തുടങ്ങിയ സംഗതികള്‍ എടുത്ത് മാറ്റാമോ ?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം,നല്ല വരികള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഓരോ മനുഷ്യനും ഒരു വലിയ പദപ്രശ്നം തന്നെ
വലത്തു നിന്നും ഇടത്തോട്ട്
ഇടത്തു നിന്നും വലത്തോട്ട്
മുകളില്‍ നിന്നും താഴോട്ട്
താഴെ നിന്നും മേലോട്ട്
വെട്ടുകള്‍, തിരുത്തുകള്‍
നിരത്തലുകള്‍
മഷി, രക്തം, ഒടിഞ്ഞ പേനാക്കത്തി
പൂരിപ്പിച്ചു തീരാത്ത
പദപ്രശ്നം ഉപേക്ഷിച്ച് വീണ്ടും
എങ്ങോട്ടേക്കോ‍ ..
ഒടുവില്‍ സ്നേഹത്തോടെ ഏറ്റുവാങ്ങുവാന്‍
ഒരു ചിതയോ
കുറച്ചു മണ്ണോ

മന:സ്നേഹ said...

സത്യമാണ്‌,
എന്നെ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ
നാലഞ്ചു വര്‍ഷമായി ഇങ്ങനെ..... വെറുതെ........

ഏറനാടന്‍ said...

വരികള്‍ കൊള്ളാം...