Sunday, 17 February 2008

വെളിച്ചത്തിനെന്തു വെളിച്ചം!

ക്യാമറക്കണ്ണില്‍ ഒതുങ്ങാത്ത
നിന്റെ പ്രസാദം
എഡിറ്റിങ് ടേബിളില്‍ നിന്നും
പുറത്തുകടന്ന്
എന്റെ അകത്തേയ്ക്ക്
തുളുമ്പി...

കൂരിരുട്ടു കട്ട പിടിച്ച
ശൂന്യാകാശത്തിലേക്ക്
നിലാവിന്‍ കിണ്ണം
തട്ടിമറിച്ചിട്ട പോലെ...

വിരസമായ
ദിനങ്ങളുടെ മരുഭൂമിയില്‍
അത് നക്ഷത്രങ്ങള്‍
വിതച്ചു...

വെളിച്ചം വിളയുന്ന
ഈ പാ‍ടത്ത്
വെളിച്ചത്തിനെന്തു
വെളിച്ചം!

8 comments:

Pramod.KM said...

വെളിച്ചമുള്ള ഒരു കവിത:)

ദൈവം said...

കൂരിരുട്ടു കട്ട പിടിച്ച
ശൂന്യാകാശത്തിലേക്ക്
നിലാവിന്‍ കിണ്ണം
തട്ടിമറിച്ചിട്ട പോലെ...

അനിലൻ said...

കവിതയുണ്ട്!

ushakumari said...

എഴുതിയതൊക്കെ വായിച്ചു...സുനിത,എല്ലാവരികളിലും നീയുണ്ട്, അതേ പഴയ നീ, ഒരു പഴയ ഹോസ്റ്റല്‍ രാത്രി ഓര്‍മ വരുന്നു...ഓര്‍ക്കാറുന്ണ്ട്..

Ranjith chemmad / ചെമ്മാടൻ said...

"വെളിച്ചം വിളയുന്ന
ഈ പാ‍ടത്ത്
വെളിച്ചത്തിനെന്തു
വെളിച്ചം!"

നന്നായിരിക്കുന്നു,
കവിതയ്ക്ക് നല്ല വെളിച്ചമുണ്ട്!

ഗോപക്‌ യു ആര്‍ said...

good ...philosophic poems...

Sanal Kumar Sasidharan said...

വെളിച്ചത്തിനെന്തുവെളിച്ചം !

ഹാരിസ് said...

ആദ്യമാണിവിടെ
എന്താണാവോ കാണാതെ പോയത്..