വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍,
ഫോണ്‍ വിളിക്കുമ്പോള്‍
സ്വന്തം തിരക്കുകളെക്കുറിച്ചുമാത്രം
അവര്‍
വാചാലരായി.
പലതിനായി പകുത്ത്
ഒന്നിനും തികയാതെ
വഴുതിപ്പോകുന്ന
സമയത്തിന്റെ
തടവുകാര്‍...
സ്വിച്ച് ഓണ്‍ ചെയ്താല്‍
ഓഫാക്കുന്നതുവരെ
നിര്‍ത്താതെ ഓടുന്ന
മനുഷ്യര്‍
യന്ത്രങ്ങളെ പരിഹസിച്ചു.
കണ്ണീരും സ്നേഹവാക്കുകളും
മൃദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!
9 comments:
കണ്ണീരും സ്നേഹവാക്കുകളും
മ്രുദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്യുന്ന പുതിയ ലോകത്തിന്റെ ഊഷരതകളെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു
കണ്ണീരും സ്നേഹവാക്കുകളും
മ്രുദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്യുന്ന പുതിയ ലോകത്തിന്റെ ഊഷരതകളെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു
"കണ്ണീരും സ്നേഹവാക്കുകളും
മ്രുദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!"
ee lokatthe e-manushyar vere enthu cheyyum?
-sul
കണ്ണീരും സ്നേഹവാക്കുകളും
മ്രുദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!
തിരക്കേറിയ ജീവിതത്തിൽ മനുഷ്യൻ മറന്ന് പോകുന്ന ജീവിത സുഖങ്ങളെ സമയത്തിന്റെ പരിതിയിൽ കെട്ടിയിട്ട് സ്വയം പരിഹാസപാത്രമാകുന്ന മനുഷ്യൻ.
നന്നായിരിക്കുന്നു
ഒരു
സമയത്തിന്റെ തടവുകാരൻ
തിരക്കേറിയ ജീവിതത്തിന്റെ നഷ്ടങ്ങളെ നന്നായി അവതരിപ്പിച്ചു :)
എന്നാലും ആവശ്യം വരുമ്പോള്‍ അതൊക്കെ എല്ലാവരും റീസൈക്കിള്‍ ബിന്നില്‍ നിന്നും തിരികെ എടുത്ത് ഉപയോഗിക്കാറുണ്ട്...
സസ്നേഹം,
ശിവ.
തിരക്കേറിയ ജീവിതത്തിന്റെ നഷ്ടങ്ങളെ നന്നായി അവതരിപ്പിച്ചു :)
ഷാരു പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും
മഹീ,സുല്‍,നരിക്കുന്നന്‍,ഷാരു,ശിവ,അനൂപ്...
എല്ലാവര്‍ക്കും നന്ദി!
വന്നു കണ്ടതിനും നല്ല വാക്കുകള്‍ക്കും.
Suneetha ,
സമയത്തിന്റെ തടവുകാര്‍
വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍,
ഫോണ്‍ വിളിക്കുമ്പോള്‍
സ്വന്തം തിരക്കുകളെക്കുറിച്ചുമാത്രം
അവര്‍
വാചാലരായി.
പലതിനായി പകുത്ത്
ഒന്നിനും തികയാതെ
വഴുതിപ്പോകുന്ന
സമയത്തിന്റെ
തടവുകാര്‍...
valare manoharam,
nammude nithya jeevithathil ennum
sambavikkunnathu
Post a Comment