Friday 2 January 2009

അരികിലൂടെ ഒഴുകിപ്പോയ വര്‍ഷങ്ങള്‍...

വര്‍ഷങ്ങള്‍ ക്രൂരമായി
അരികിലൂടെ ഒഴുകിപ്പോയ
ഒരു സുഹൃത്തിനെ
ഈയിടെ കണ്ടപ്പോള്‍,
പുതുവര്‍ഷം എന്നോടു ചോദിച്ചു:
“ക്രൂരമായ കാലത്തെ നീ
അതിജീവിച്ചതെങ്ങനെ?”

പാമ്പ് പടം പൊഴിക്കുന്നതുപോലെ
പിന്നിട്ട ജീവിതത്തെ,
പിന്നിട്ട ഓര്‍മ്മകളെ
പൊഴിച്ചുകളയാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത
ഒരു വെളുത്തുമുതിര്‍ന്ന കാലം
തൊട്ടടുത്തുനിന്ന് പുഞ്ചിരിക്കുന്നത്
കാണാനാവുന്നുണ്ടെനിക്ക്...

9 comments:

കാസിം തങ്ങള്‍ said...

ഇനിയുള്ള കാലം നന്മ നിറഞ്ഞതാവട്ടെ.

ചിത്രകാരന്‍chithrakaran said...

സുഹൃത്തിന്റെ ദുരന്തകഥയില്ലെങ്കില്‍ ...
വെളുത്തു മുതിര്‍ന്ന ഭാവിയുടെ ചിരിക്ക് അത്ര വെളിച്ചമുണ്ടാകുമായിരുന്നില്ല !

വരവൂരാൻ said...

മനോഹരമായിരിക്കുന്നു.
പുതുവൽസരാശംസകൾ

Suneetha T V said...

കാസിം തങ്ങള്‍,ചിത്രകാരന്‍, വരവൂരാന്‍...
നന്ദി.നനമ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു...

നവരുചിയന്‍ said...

ഓര്‍മകളെ എന്തിന് പൊഴിച്ചു കളയണം ... അവയും നമ്മുടെ ജീവിതം അല്ലോ

ദൈവം said...

നന്ദി

S.Harilal said...

പിന്നിട്ട ഓര്‍മ്മകളെ
പൊഴിച്ചുകളയാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...
ഞാനും

ശ്രീഇടമൺ said...

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത
ഒരു വെളുത്തുമുതിര്‍ന്ന കാലം
തൊട്ടടുത്തുനിന്ന് പുഞ്ചിരിക്കുന്നത്
എനിക്കും കാണാനാകുന്നുണ്ട്...

കെ ജി സൂരജ് said...

ഇഷ്‌ട്ടമായി....