തനിക്ക് മുന്നിലിരുന്ന്‍
രോഗങ്ങളുടെ കെട്ടഴിക്കുന്ന
അവളെ ഡോക്ടര്‍
കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ
സൂക്ഷിച്ചുനോക്കി...
ലോകത്തിലേക്കും വെച്ച്
ഏറ്റവും വേദന നിറഞ്ഞ
ഒരു നിലവിളി
അവളില്‍
വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.
ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?
ജീവിതം
മുന്നോട്ടുകൊണ്ടൂപോകാന്‍
ശക്തി നല്‍കണേ
എന്ന ഒരു പ്രാര്‍ത്ഥന
പോകുമ്പോള്‍ അവളെ
അനുഗമിയ്ക്കുന്നുണ്ടായിരുന്നു...
7 comments:
എന്തിനാണിത്ര നിരാശ?
ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?
good lines.
hmmm.....!
:(
ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?
സ്നേഹം, പഴഞ്ചനായ സ്നേഹം.
അതല്ലാതെ യഥർത്ഥത്തിൽ എന്തു മരുന്നാണ് ഇന്നോളം കണ്ടെത്തിയിട്ടുള്ളത്?
സ്നേഹം
enjoyed
പ്രതീക്ഷകളിൽ ജീവിക്കാം.ആശംസകൾ
Post a Comment