Wednesday, 23 June 2010

സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ ഒരു ജൂൺ മാസസന്ധ്യ

ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
അപകടമാം വിധം
ഏകാകിയായി
മൌനിയായിരിക്കുന്നു...

മഴ റിവേഴ്സ്മോഷനിൽ
സന്ധ്യയുടെ കണ്ണുകളിലേക്ക്
പൊഴിയുന്നു...

ആളുകളും വാഹനങ്ങളും
പിന്നോട്ട്
പതുക്കെ ചലിക്കുന്നു...

13 comments:

poor-me/പാവം-ഞാന്‍ said...

മഴ വരും ഇങള് ബേജാറാവാണ്ടിരിക്കീ...

രാജേഷ്‌ ചിത്തിര said...

പിന്നോട്ട്....പിന്നോട്ട്
പതുക്കെ,പതുക്കെ....


ഉള്ളിലേക്ക്,ഉള്ളിലേക്ക്.....

Kaithamullu said...

അവിടത്തെപ്പോലെ ഇവിടേയും എന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍......

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹോ പിന്നിലേക്ക് മഴപെയ്യുന്നുവോ!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹോ പിന്നിലേക്ക് മഴപെയ്യുന്നുവോ!

സുനീത.ടി.വി. said...

ഞാൻ മഴ വരാണ്ട് ബേജാറിലാ‍യിരുന്നു ട്ടൊ...!

രാജേഷ്,സുനിൽ-ചിലപ്പൊ ഇങ്ങനെയും മഴ പെയ്യും.

ശശിയേട്ടാ -ദുബായിലും മഴക്കാലമോ?
ഹ ഹ
എല്ലാർക്കും നന്ദി.

G.MANU said...

വന്നു വന്നു മഴയും ബിവറെജിന്റെ മുന്നില്‍ നില്ക്കാന്‍ തുടങ്ങിയോ :)

നല്ല കവിത സുനിത

സുനീത.ടി.വി. said...

എന്തു ചെയ്യും മനൂ?കേരളത്തിൽ പെയ്യുന്ന മഴയല്ലേ?

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
:-)
:-)

Anonymous said...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

സുനീത.ടി.വി. said...

അനിലൻ, അനിത,
നന്ദി

വികടശിരോമണി said...

ആഴങ്ങളിലെവിടെയോ ആണ്ടു പോയ എന്നെയും ചേർത്ത് എന്നാണ് മഴ പൊങ്ങിവരുന്നതെന്നാണ് ആശങ്ക.

poochakanny said...

very nice.