Saturday, 3 July, 2010

മുറിച്ചുകടക്കാനാവാത്ത ചില നേരങ്ങൾ...

എല്ലാം അങ്ങനെത്തന്നെ...
തെരുവിലൂടെ വാഹനങ്ങൾ
ഒഴുകുന്നതും,
അറവുമാടുകൾ നിശ്ശബ്ദമായി
കരയുന്നതും,
കൂട്ടിലടച്ച പട്ടിക്കുഞ്ഞ്
മുരളുന്നതും,
മരങ്ങളും ഇലകളും
പെയ്യുന്നതും
എല്ലാം അങ്ങനെത്തന്നെ
ഒരു മാറ്റവുമില്ല.

കുട നഷ്ടപ്പെട്ട ഭൂമി
നനഞ്ഞുനനഞ്ഞ്
പിന്നെയും നനഞ്ഞ്
ഉറഞ്ഞുപോയി.

കരിഞ്ഞുപോയ നിലാവ്
ആകാശത്തിൽ
പറ്റിക്കിടക്കുന്നു.

നിന്റെ കാലടിപ്പാടുകൾ കൊണ്ട്
പൊള്ളിയ നേരങ്ങൾ
അറ്റം കാണാതെ
തുഴയുന്നു...

4 comments:

J K said...

Hi, 

Your blog is really good and it is now added in http://junctionKerala.com
 
Check these links...
You will see your blog there.
http://junctionkerala.com/
http://junctionkerala.com/Malayalam-Blogs/
http://junctionkerala.com/Malayalam-Kavitha-Blogs/
 
Please let me know your comments.

ജയിംസ് സണ്ണി പാറ്റൂര്‍ said...

അന്നും താനങ്ങനെ തന്നെ
അതേ കണ്ണുകള്‍, അതേ നോട്ടം
വളക്കിലുക്കംപോലെ ആ പൊട്ടിച്ചിരി
നെഞ്ചിലടച്ച കാത്തിരിപ്പിന്നും

orikkal nhanum.... said...

suhruthe vyganews onappathippu irakkunnu.rachanakal thannu sahakarikkumallo...
njagnalute oru special pathippinte link http://vyganews.com/special/mazha/

email:honeypadichal@gmail.com

കൂമാണ്ടന്‍ said...

നന്നായിരിക്കുന്നു,ചില നേരങ്ങളെ നമുക്കൊരിക്കലും മുറിച്ചു കടക്കാനാവില്ല... ഒരിക്കലും ...