Sunday 29 August, 2010

പ്രവാസം

ആദിയും അന്തവുമില്ല്ലാത്ത
തീക്കടൽ
സി.വി
കാണിച്ചുതന്നപ്പോൾ
എല്ലായിടത്തും
സൂര്യൻ നിറഞ്ഞുകത്തുന്ന
മണൽക്കാട്
ഓർമ്മ വന്നു.

പ്രവാസജീവിതം
ഒരു ഭ്രമകല്പനയാണെന്ന്
കടൽ...
കറുത്തുപോയ
നിലാവെന്ന്
ആകാശം...
നിലവിളിക്കുന്ന
കരിഞ്ഞ വസന്തമെന്ന്
മരുഭൂമി...
പ്രാണവായു കിട്ടാതുള്ള
പിടച്ചിലെന്ന്
കാറ്റ്...

വരണ്ടുപൊള്ളുന്ന
നിമിഷങ്ങളോടും
തനിച്ചാക്കുന്ന
രാത്രികളോടും
ജീവിതവും,കവിതയും
സൌഹൃദങ്ങളും
ഡാൻസ്ബാറുകളിലെ
സയാഹ്നങ്ങളും
കൊണ്ടുള്ള
പ്രതിരോധമെന്ന്
സുഹൃത്തുക്കൾ...

തൊട്ടയൽ വീട്ടിലെ
നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയിൽ
വെള്ളമൊഴിക്കുന്നു.
ആഘോഷപൂർവ്വം
വേരോടെ പറിച്ചുമാറ്റി
മണൽച്ചട്ടിയിൽ നട്ട്
നിവൃത്തിയില്ലാതെ
പൂക്കുകയും കായ്ക്കുകയും
ചെയ്യുന്ന
നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോധിക്കാൻ
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!

19 comments:

സുനീത.ടി.വി. said...

നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോധിക്കാൻ
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!

രാജേഷ്‌ ചിത്തിര said...

വെള്ളമൊഴിക്കലുകള്ളില്ലാത്ത പറിച്ചുനടലുകളല്ലെ
ജീവിതം പലപ്പോഴും..
പ്രവാസം എന്നു വിളീക്കണമതിനെ എന്നാര്‍ക്കാണ് നിര്‍ബന്ധം?

രാജേഷ്‌ ചിത്തിര said...

വെള്ളമൊഴിക്കലുകള്ളില്ലാത്ത പറിച്ചുനടലുകളല്ലെ
ജീവിതം പലപ്പോഴും..
പ്രവാസം എന്നു വിളീക്കണമതിനെ എന്നാര്‍ക്കാണ് നിര്‍ബന്ധം?

Vinod James said...

മനോഹരം..

Unknown said...

നരച്ച കാഴ്ചകള്‍ കാട്ടി വിരസമാക്കുന്നു പ്രവാസ നഗര വീഥികള്‍

Illyas said...

"നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയിൽ
വെള്ളമൊഴിക്കുന്നു"

ഞാനിവിടെ ചെറിയ ശന്പളത്തിന് "കഷ്ടത" അനുഭവിക്കുന്ന ഒരുപാടുപേരെ കണ്ടുമുട്ടിയിട്ടുണ്ട്‌.
നാട്ടിലേക്ക് നിര്‍ത്തിപോയ്കുടെ ഇന്ന എന്റെ ചോദ്യത്തിന് ഒരു 90% പേരുടേയും മറുപടി ഒരേതരം ആയിരുന്നു. പെങ്ങളുണ്ട്/മകളുണ്ട് "കെട്ടിച്ചുവിടാന്‍"
ഈ കെട്ടിച്ചുവിടാന്‍ വേണ്ടി ഉരുകിത്തീരുന്ന പ്രവാസിയെ
തൊട്ടറിഞ്ഞ വരികള്‍..

അതേസമയം സഹവാസിആയ ഈജിപ്ത്കാരന്‍ "കെട്ടാന്‍" മഹ്റിനു വേണ്ടി കഷ്ടപെടുന്നു.ആ കഷ്ടപ്പാടിന് ഒരര്‍ത്ഥം ഉണ്ട്.

പഠിപ്പിച്ച് വളര്‍ത്തി പോരാത്തതിന്
"ഹേ നാണമില്ലാത്ത ചെറുപ്പക്കാരാ, നിന്റെ മക്കളെ പ്രസവിച്ചു, നീ സുഖം എടുക്കുന്നതിന് ഈ പാവം സഹോദരന്‍മാരും പിതാക്കളും ഉരുകിത്തിരണം എന്ന വ്ര്‍ത്തികേട്‌ ഇനിയെങ്കിലും അവസാനിപ്പിക്കുൂൂൂൂൂ.

സ്മിത മീനാക്ഷി said...

എന്തു വിളിച്ചാലും ഉള്ളില്‍ മഞ്ഞുരുകുന്ന ചൂട്...

മഴവില്ലും മയില്‍‌പീലിയും said...

നന്നായിരിക്കുന്നു :)

സുനീത.ടി.വി. said...

:)നന്ദി

naakila said...

Nannayi
(Varan Vaikiyallo)

ബിജുകുമാര്‍ alakode said...

നന്നായിരിയ്ക്കുന്നു സുനീതാ...
ആശംസകള്‍..

Unknown said...

kavitha nannayi

എം പി.ഹാഷിം said...

valare nalla oru rachana !
kaanaan vaikippoyi

SUJITH KAYYUR said...

vaayippikkunna kavitha....

SUJITH KAYYUR said...

vaayippikkunna kavitha....

SUJITH KAYYUR said...

vaayippikkunna kavitha....

joshy pulikkootil said...

nice kavitha aanu ketto. congrats.
pinne time kittumbol teacher ente kavithakal vaayichu comments ittal athu oru prolsahanam aayi maarum ketto.

വല്യമ്മായി said...

പൊള്ളുന്ന പ്രവാസം സ്ത്രീകളുടെതാണ്,ആരുമറിയുന്നില്ലെങ്കിലും :(

വല്യമ്മായി said...

പൊള്ളുന്ന പ്രവാസം സ്ത്രീകളുടെതാണ്,ആരുമറിയുന്നില്ലെങ്കിലും :(