Saturday 3 December, 2011

വിവർത്തനത്തിൽ നഷ്ടമാവുന്നത്...

"നീ എന്നെ ഇങ്ങനെ
വിവർത്തനം ചെയ്യുന്നതെന്തിന്?"
രാത്രി സൂര്യനോടു ചോദിച്ചു.
"നിന്നിൽ നഷ്ടപ്പെട്ട
എന്നെ വീണ്ടെടുക്കാൻ മറ്റു വഴിയില്ലല്ലോ..."
ശ്യാമസൂര്യൻ ചിന്തയിലാണ്ടു...
"എന്റെ മഞ്ഞുകണങ്ങളെ
നീ മണൽത്തുള്ളികളാക്കുന്നു.
എന്റെ നിശ്ശബ്ദത
നിന്നിൽ കരിയുന്നു
ഒടുവിൽ ഞാൻ
മാഞ്ഞ് ഇല്ലാതാവുന്നു.
നീ മായ്ച്ചുകളഞ്ഞ
വിളറിയ ഒരോർമ്മപ്പാടായി
ഞാൻ വിവർത്തിതമാവുന്നു..."
രാത്രി വിതുമ്പി.
"വിവർത്തനത്തിൽ
നഷ്ടമാവുന്നത്
ഞാൻ തന്നെയാണ്.."

7 comments:

Unknown said...

"വിവർത്തനത്തിൽ
നഷ്ടമാവുന്നത്
ഞാൻ തന്നെയാണ്.."

ഇഷ്ടായീ.

സുനീത.ടി.വി. said...

നന്ദി, ഷൈന..

അനില്‍@ബ്ലോഗ് // anil said...

അനിവാര്യമായ ചില വിവർത്തനങ്ങൾ...

ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടിഷ്ടായി.. ഇവിടുത്തെ ഓരോ പോസ്റ്റും ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്നു..അത്രയും മികച്ചത്..

കുമ്മാട്ടി said...

eshtamayi

കുമ്മാട്ടി said...

eshtamayi

Anu said...

സത്യം വിളിച്ചു പറയാന്‍ പലര്‍ക്കും മടിയാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സത്യത്തെ മട്ടുല്ലവരിലെത്തിക്കുകയാണ് താങ്കള്‍ ചെയ്തത്. ആശംസകള്‍. കൂടെ ഒരുപാട് നന്ദിയും