പറയുവതെങ്ങനെ നിന് കഥ
നീലമാം സ്നേഹസാഗരസമാരംഭം?
ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുറിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
പോവുകയാണവര്‍
നിന്‍പ്രിയസഖിമാര്‍
പ്രായവും വേഷവും പലതാകിലും
രൂപവും ഭാവവും മാറുമെന്നാകിലും
ഉള്ളിലൊരേ സ്നേഹമേറ്റി നടന്നവര്‍
നിനക്കന്ത്യ യാത്രാമൊഴി ഏകിടാനെത്തുവോര്‍...
അവരുടെ ചിരികള്‍ പാഥേയമാക്കി
കത്തും നീലനിലാവിന്റെ സൌമ്യചുംബനംനല്കി
പതിനാറായിരത്തെട്ടുപേരെയും ഒന്നിച്ചുജ്വലിപ്പിച്ച് നീ പൊയതെവിടേയ്ക്ക്..
ഈ യാത്രയ്ക്കൊപ്പം
ഇട മുറിയാക്കണ്ണീരിനൊപ്പം
വിളര്‍ത്ത മുഖമൊപ്പി ഞാനും എന്‍ പാവമാം
സ്നേഹവും കൂടെയുന്ട്,
പോവുക, സഖേ, പോവുക...
12 comments:
ഈ യാത്രയ്ക്കൊപ്പം
ഇട മുറിയാക്കണ്ണീരിനൊപ്പം
വിളര്‍ത്ത മുഖമൊപ്പി ഞാനും എന്‍ പാവമാം
സ്നേഹവും കൂടെയുന്ട്,
പോവുക, സഖേ, പോവുക..
ഈ വരികള്‍ എന്നെ വേദനിപ്പിച്ചു.
:) നന്നായി വരികള്‍. സ്വാഗതം.
su,
കുറിപ്പിനു നന്ദി...
സൂര്യഗായത്രി വളരെ നന്നായിട്ടുണ്ട്
സ്നേഹപൂര് വം
സുനീത
സഞ്ചാരി,
കുറിപ്പിനു നന്ദി...
സ്നേഹപൂര് വം
സുനീത
സുനീതയുടെ കവിതകള്‍ വായിച്ചത് വിസ്മയത്തോടെയാണ്.
നന്നായിട്ടുണ്ട്.
കമന്റ് മോഡറേഷന് ഒഴിവാക്കുക.
പ്രിയപ്പെട്ട മഹേഷ്,
നന്ദി
കവിതകള്‍ എന്ന് വിളിക്കന്ട
ചില തമാശകള്‍ മാത്രം
പിന്നെ , സുഖമാണോ?
സ്നേഹപൂര്‍വം
കവിത (സംശയം വേണ്ട)വായിച്ചു.
-ഏറെ ബിംബങ്ങള്‍...
സമയക്കുറവും തിരക്കും -
പകുതിയേ തലയില്‍ കയറിയുള്ളൂ. എങ്കിലും തോന്നി: കൊള്ളാം!
വീണ്ടും ഈ വഴി വരിക.
സ്നേഹപൂര്‍വം
ടീച്ചറേ,
അമൃതാ ടീ വീ, ജീവന് ടീ വീ പോലെയാണോ സുനിതാ ടീ വീ, അതോ പേരാണോ??
തമാശ പറഞ്ഞതാ കേട്ടോ, ബൂലോകത്തിലേക്ക് സ്വാഗതം! കവിത ആസ്വദിക്കുന്നവര്‍ ഒത്തിരി പേരുണ്ട് ബൂലോകത്തില്‍!!
ബൂലോകകൂട്ടായ്മയില് അംഗമാാകുവാന് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി!
http://ashwameedham.blogspot.com/2006/07/blog-post_28.html
കമന്റ് പോപ്പ് അപ്പ് വിന്‍ഡോ ഒഴിവാക്കാമോ?
അനംഗാരി, വിഷ്ണൂ, ഇരങ്ങലെ, ദേണ്ടേ, ഇവിടെയൊരു കവിത!
മൂന്നു കവിതകളും ഇഷ്ടമായി. വേഷങ്ങള്‍ കൂടുതലായും.
കവിതകള്‍ വായിച്ചു ഇഷ്ടപ്പെട്ടു, ഏറെ ഇഷ്ടപ്പെട്ടത് വേഷങ്ങള്‍.
identity, പലപ്പോഴും രഹസ്യമായ് സൂക്ഷിച്ച അണിയാന്‍ കയിയാതെ പഴകിപ്പോകുന്ന വ്സ്ത്രങ്ങളാകുന്നു അല്ലേ?
ഒരുപാടു നന്ദി,
സൈബര്‍ സ്പെയ്സില്‍ ഒരിത്തിരി സ്ഥലം നോക്കിയപ്പോളല്ലേ
മനസ്സിലായതു്, ഈ വിദേശമലയാളികള്‍ വന്നു സ്ഥലത്തിനു നല്ലോണം വില കൂട്ടീന്ന്...
എത്ര പേരാ...
സര്വശ്റീ വിശാലമനസ്കന്,കൈപ്പാടന്‍,കൈതമുള്ള്,സഞ്ചാരി,നിലാവ്,സു,ബഹുവ്രീഹി,സപ്തവര്ണങ്ങള്,സുനില്‍...
പറഞ്ഞിട്ട് തീരുന്നില്ല!
ആകെപ്പാടെ ഒരു ഭയം![കാരണം എന്നെപ്പോലുള്ള പാവങ്ങള്‍ക്കും ജീവിക്കണ്ടേ ?]
ഒപ്പം, കാണുമ്പോള്‍ വളരെയധികം സന്തോഷവും!
തുടങ്ങിയതേയുള്ളോ....
വെറുതെ നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ പോരല്ലൊ.
ഒത്തിരി പറയാനുണ്ട്, എങ്ങനെ എപ്പോള്‍ എന്നറിയില്ല, പറയാം......
പറയാതിരിക്കാന്‍ പറ്റില്ലല്ലൊ..
Post a Comment