Monday, 29 January 2007

തേങ്ങുന്ന ചുഴലിക്കാറ്റ്‌...

പൂര്‍ണാദാസ്‌ ബാവുല്‍,

അറിയാദേശത്തൂടെ
ഗോതമ്പുവയലുകള്‍ക്കിടയിലൂടെ
ഒഴുകിയൊഴുകിപ്പോകുന്ന
ഒരു ആനന്ദക്കരച്ചിലാണു നീ...

പരിപൂര്‍ണനായ ബാവുല്‍
നീയെന്റെ ആനന്ദമാണ്‌ പാടുന്നത്‌.

ഉറഞുപോയ കണ്ണീരു്‌
നിന്റെ നാദത്തില്‍ ഉയിര്‍ക്കൊള്ളുന്നു.

ഗോതമ്പുവയലുകള്‍ക്കു മുകളിലൂടെ
ഒരു ചുഴലിക്കാറ്റ്‌ വിങ്ങിക്കരയുന്നു.

പൂര്‍ണാദാസ്‌,
എന്നിലെ അജ്ഞാതമായ മോഹങ്ങളെ
നിത്യയാത്രികയെ
ഒക്കെ നിന്നിലൂടെ അറിഞ്ഞു്‌
ഞാന്‍ ശൂന്യയാകുന്നു...

ബാവുല്‍,
ഗോതമ്പുവയലുകള്‍ക്കിടയിലെ
തണുത്ത ഇടിമിന്നല്‍ പെയ്യുന്ന
ഒരു സം ഗീതരാത്രി-
-ഒരു ആനന്ദരാത്രി -
എനിക്കായ്‌ മാറ്റിവെയ്ക്കുക-
എനിക്കായ്‌ മാത്രം...!

2 comments:

shebi.... said...

കഴിഞ്ഞ വെക്കേഷനില്‍ നാട്ടില്‍ വന്നപ്പോഴാണ് ആദ്യമായി ബാവുല്‍ സംഗീതം കേള്‍ക്കാനുണ്ടായ ഭാഗ്യമുണ്ടായത്. പാര്‍വ്വതി ബാവുലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രോഗ്രമായിരുന്നു. സുനീത ഈ കവിതയില്‍ ആവിഷ്കരിച്ച പോലെ ഉള്ളിലുള്ള അലച്ചിലുകാരനായ നിത്യ യാത്രികനെയും, അജ്ഞാതമയ മോഹങ്ങളെയുമെല്ലാം തിരിച്ചറിഞ്ഞ് സ്വയം ശൂന്യമാകുന്ന അതി സുന്ദരമായ ഒരു സംഗീതാനഭവം തെന്നെയായിരുന്നു അത്.

കണ്ണൂരാന്‍ - KANNURAN said...

http://ashwameedham.blogspot.com/2006/07/blog-post_28.html സന്ദര്‍ശിച്ച് common settings ചെയ്താല്‍ നന്നായിരിക്കും.