Wednesday, 31 January 2007

കടല്‍ത്തീരത്ത്‌

കടല്‍ത്തീരത്ത്‌
ഇളംനനവുള്ള മണലില്‍
ആരുടെയോ കാലടിപ്പാടുകള്‍...

തിര കവര്‍ന്നെടുത്ത പേരുകള്‍
കാലം മായ്ച്ചുകളഞ്ഞ ഓര്‍മ്മകള്‍
അനാഥമായിപ്പോയ സ്നേഹബിന്ദുക്കള്‍
ചിതറിപ്പൊയ കുപ്പിവളപ്പൊട്ടുകള്‍...

4 comments:

chithrakaran ചിത്രകാരന്‍ said...

കാലത്തിന്റെ ഫൊസില്‍ ശെഖരം !!!

G.MANU said...

സനാഥമായ സ്നേഹബിന്ദുക്കള്‍ അമ്മയില്‍ അല്ലാതെ വേറെ ഉണ്ടൊ.... എനിക്കും സംശയമാണു

Jyothirmayi said...

സുനീത(ചേച്ചീ) :-)
കടല്‍ത്തീരത്തു കണ്ടുമുട്ടിയതില്‍ സന്തോഷം.
എന്നെ ഓര്‍മ്മയുണ്ടോ? ഒരു ക്ലൂ തരാം. പൂനയിലുള്ള കുട്ടനും മഞ്ചേരിയിലുള്ള അമ്മിണിയും എന്നെ ജ്യോതിച്ചേച്ചീ എന്നാണ് വിളിയ്ക്കുക. (പിടികിട്ടി എന്നു കരുതട്ടെ:-))

ഞാനീ ബൂലോഗത്ത്, ഇടയ്ക്കു മുങ്ങിയും ഇടയ്ക്കു പൊങ്ങിയും ഓരോന്നു കാട്ടിക്കൂട്ടുന്നു. ബാംഗ്ലൂരിലാണ്.

അമൃതയിലും ഏഷ്യാനെറ്റിലും ഒക്കെ ഉണ്ടായിരുന്നത്‌ അറിയാം. ഗുരുവായൂരപ്പന്‍ കോളേജില്‍ ചേര്‍ന്നതും അമ്മ പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ കണ്ടതില്‍ വളരെ സന്തോഷം.
നല്ല നല്ല രചനകള്‍ ധാരാളം ഉണ്ടായിക്കൊണ്ടിരിയ്ക്കട്ടെ. വായിക്കാന്‍ വരാം.

ജ്യോതിര്‍മയി.പി.സി.

Jyothirmayi said...

g-mail id അയച്ചതുകൊണ്ടാണെന്നു തോന്നുന്നു, എന്റ്റെ ബ്ലോഗിനുള്ള ലിങ്ക് ആദ്യത്തെ കമന്റില്‍ കിട്ടാതിരുന്നത്.
എന്റെ ബ്ലോഗ് വാഗ്ജ്യോതി

http://vakjyothi.blogspot.com/

ഈ കമന്റ് വേണമെങ്കില്‍ പബ്ലിഷ് ചെയ്താല്‍ മതി.
എന്നെ മനസ്സിലായീച്ചാല്‍ ഇവിടെയോ വാഗ്ജ്യോതിയിലോ ഒരു കമന്റ്റ് ഇടുമോ?

സസ്നേഹം
ജ്യോതി