Tuesday, 30 January 2007

തണുപ്പ്‌

ഭൂമിയുടെ മുലക്കണ്ണിലൂടെ
വിറയാര്‍ന്നുനീങ്ങുന്ന
വിരല്‍ത്തുമ്പുപോലെ
ബസ്സ്‌...

ഉറക്കത്തിന്റെ
വഴുക്കന്‍ നിലങ്ങളില്‍
ഉഴലുന്ന മനുഷ്യര്‍...

ഗര്‍ഭപാത്രത്തില്‍ നിന്നും
മൃതിയിലേക്കു നീളുന്ന
തണുപ്പ്...

ബസ്സിനുള്ളില്‍
കുളിര്‍ന്നുവിറയ്ക്കുന്ന
വിമൂകമാം രാത്രിയും
ഞാനും...

3 comments:

G.MANU said...

Ottapedal kootunnuvallo...vrithavum chhanthassum enthinu ithupolulla varikalku......nannai

Jayesh/ജയേഷ് said...

ടീച്ചറുടെ വരികള്‍ ക്ക് കൂര്‍ ത്ത തണുപ്പിന്റെ മൂര്‍ ച്ച.....നന്ദി

chithrakaran ചിത്രകാരന്‍ said...

ചുരം കയറുന്ന ബസ്സിന്റെ ഇഴഞ്ഞു നീങ്ങുന്ന വെഗക്കുറവു മനസ്സിലായി... ഉറക്കത്തിന്റെ വഴുക്കു പാറകളും മറികടന്നു... ഗര്‍ഭപാറ്റ്രത്തിലെ തണുപ്പില്‍ നിന്നും രക്ഷപ്പെട്ട്‌ ഇവിടെത്തിയപ്പൊള്‍ കവിയിതാ രാത്രിക്കു കൂട്ടിരിക്കുന്നു. !!!
നല്ല ബിംബകല്‍പ്പനകള്‍.. പക്ഷെ കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്നു. (ചിത്രകാരന്റെ പരിമിതിയാകാം.. ക്ഷമിക്കുക)