കുളി കഴിഞ്ഞപ്പോള്‍
ഏതു വേഷം കെട്ടണമെന്നു
ഒരു ഞൊടി
കുഴങ്ങിപ്പോയ് ഞാന്‍...
പാല്‍ മണം മാറാതത
കുഞ്ഞുമോള്‍ക്കൊരു അമ്മസ്നേഹവേഷം
സൂക്ഷ്മതയാര്‍ന്ന ഭര്‍ത്താവിന്‍റ്റെ കണ്ണിനു
കുറ തീര്‍ന്നൊരു [നല്ല!]പാതിവേഷം
ഭസ്മക്കുറി പോലുള്ള അമ്മയ്ക്കായൊരു
തുന്നിക്കൂട്ടിയ കുട്ടിവേഷം
ചുളിച്ച കണ്ണുള്ള നാട്ടുകാര്‍ക്കായ്
ഒരു ചുളിയാത്ത വീട്ടമ്മവേഷം
സ്നേഹിതര്‍ക്കു മുന്പില്‍ അണിയാന്‍
എണ്ണമില്ലാത്തത്ര
പലനിറക്കുപ്പായങ്ങള്‍
ഇവയ്ക്കിടയില്‍ നിനക്കായ്
മാറ്റിവെച്ചൊരു രഹസ്യക്കുപ്പായവുമുന്ട്
''അണിയാന്‍ കാത്തിരുന്നു
വയസ്സായിപ്പോയി" എന്നു പരാതി പറയുന്ന
ഒരു തനിപ്പെണ്‍വേഷം
ഇന്നു ഏതു വേഷത്തിലാണു തുടങ്ങുക?
3 comments:
ഏതു വേഷം കെട്ടണം എന്നറിയാതു ഉഴറുകയാണു സ്തീത്വം ഇന്നും അല്ലെ..
(ഈ കവിതകള്‍ എല്ലാംകൂടി ഒന്നു ബുക്ക് ആക്കരുതോ..
I know എന്നു പറയട്ടെ:)
ഇന്നാണിതു വായിച്ചത്, ഇഷ്ടമായി, വളരെ വളരെ...
സ്നേഹത്തോടെ
ജ്യോതിര്‍മയി (ഓര്‍മ്മ വരുന്നുവോ സുനിത(ചേച്ചീ):-)
Post a Comment