Monday, 12 March 2007

ഒരു പുല്‍ച്ചാ‍ടി

അറിയാതെ വിഴുങ്ങിപ്പോയി ,
ഒരു കനല്‍ക്കട്ട...
കാലത്തിന്റെ ശൈത്യം
അതിനെ കെടുത്തട്ടെ.
സ്നേഹത്തിന്റെയും ദുഖത്തിന്റെയും
ദൈവം,
മൌനിയായി
എന്റെ ജാലകത്തില്‍ വന്നിരിക്കുന്നു.
ചിറകിനുള്ളില്‍
വാക്കുകളെ ഒളിപ്പിച്ച
ഒരു പുല്‍ച്ചാ‍ടി
ഭൂമിയുടെ രഹസ്യങ്ങളിലേക്ക്
ഊളിയിടുന്നു,
പതുക്കെ...

14 comments:

Unknown said...

ഏത്‌ കനല്‍ക്കട്ടയും കാലത്തിന്റെ ശൈത്യത്തില്‍ കെട്ടുപോകുമോ? ഉണ്ടാവില്ല, ചിലതെല്ലാം വിഴുങ്ങിയാലും കെട്ടുതീരാതെയുണ്ടാവും, ഒന്ന് മിന്നിത്തെളിയുക പോലും ചെയ്തില്ലെങ്കിലും ചൂട്‌ വിടാതെ.... നന്നായി...
ഇതു മാത്രമല്ല, ഇ-പ്രണയവും...

Unknown said...

ഏത്‌ കനല്‍ക്കട്ടയും കാലത്തിന്റെ ശൈത്യത്തില്‍ കെട്ടുപോകുമോ? ഉണ്ടാവില്ല, ചിലതെല്ലാം വിഴുങ്ങിയാലും കെട്ടുതീരാതെയുണ്ടാവും, ഒന്ന് മിന്നിത്തെളിയുക പോലും ചെയ്തില്ലെങ്കിലും ചൂട്‌ വിടാതെ.... നന്നായി...
ഇതു മാത്രമല്ല, ഇ-പ്രണയവും...

ഏറനാടന്‍ said...

മലയാളം അധ്യാപികയും കവയിത്രിയുമായ സുനീതയ്‌ക്ക്‌ സുസ്വാഗതം..
ഇവിടെ ആരോരുമറിയാതെ ഒരു പ്രതിഭയെ ബൂലോഗയാത്രയില്‍ അവിചാരിതമായി കണ്ടെത്തി.

ഏറനാടന്‍ said...

ഇവിടെ ആരോരുമറിയാതെ ഒരു പ്രതിഭയെ ബൂലോഗയാത്രയില്‍ അവിചാരിതമായി കണ്ടെത്തി.

മലയാളം അധ്യാപികയും കവയിത്രിയുമായ സുനീതയ്‌ക്ക്‌ സുസ്വാഗതം..

സുല്‍ |Sul said...

കവിത നന്നായി

-സുല്‍

സുനീത.ടി.വി. said...

അനിയന്‍സ്,
കാലമാണ് ഏറ്റവും വലിയ വൈദ്യന്‍,ഗുരുവും. മറ്റാരെയാണ് ആശ്രയിക്കുക ,പാവം മനുഷ്യര്‍?
ഏറനാടന്‍,
പരിചയപ്പെട്ടതിനു നന്ദി, കമന്റിനും
ഏറനാടന്‍ കഥകള്‍ കസറുന്നുണ്ടേ!
സുല്‍,
നേരത്തെയുള്ള പ്രായശ്ചിത്തവും ചേര്‍ത്ത് ഇതാ ഇമ്മിണി വല്യ നന്ദി!

Rasheed Chalil said...

കാലാത്തിന്റെ ശൈത്യം അതിജീവിക്കുന്ന കണല്‍കട്ടളും ഉണ്ടാവില്ലേ... ?

കവിത നന്നായിരിക്കുന്നു.

വേണു venu said...

കാലത്തിന്‍റെ ശൈത്യത്തില്‍ കെട്ടു പോകാത്ത കനല്‍ കട്ടകളെ തേടുമ്പോള്‍ അറിയുന്നു, കാലം ഒരു മാന്ത്രികന്‍‍ കൂടി ആണല്ലോ.
കവിത ഇഷ്ടപ്പെട്ടു.-:)

ജ്യോതിര്‍മയി /ज्योतिर्मयी said...

നല്ല ഇഷ്ടമായി, സുനീതറ്റീച്ചറേ:-)

G.MANU said...

mattoru suneethakkanal

great teacher

സുനീത.ടി.വി. said...

ഇത്തിരിവെട്ടം-തീര്‍ച്ചയായും ഉണ്ടാവും,ഉണ്ട്...
വേണു-കാലം മാന്ത്രികന്‍ തന്നെയാണ്,ഏറ്റവും വലിയ മാന്ത്രികന്‍.
ജ്യോതിര്‍മയീ-ഒരുപാട് നന്ദിയും സ്നേഹവും.നാട്ടില്‍ വരുമ്പോള്‍ അറിയിക്കണേ.
മനൂ-നല്ല പ്രയോഗം
എല്ലാര്‍ക്കും നന്ദി

കൊഴണാശ്ശേരിക്കാരന്‍ said...

അവസാന വാക്ക് താന്‍തന്നെ പറയണമെന്ന് ഈ പെണ്ണൊരുത്തിക്കു വലിയ നിര്‍ബ്ബന്ധമാണെന്നു തോന്നുന്നു. ഇങ്ങനെയായാല്‍ പുല്‍ച്ചാടി കനല്‍ക്കട്ട ഇവിടെത്തന്നെ തുപ്പിക്കളയും.

രാജ് said...

നല്ല കവിത. ഒരു പക്ഷെ പുല്‍ച്ചാടിയുടെ ഊളിയിടലുകളുടെ നൈരന്തര്യത്തില്‍ നന്നായിപ്പോയ ഒരു കവിത?

reshma said...

ഇഷ്ടമായി.