അറിയാതെ വിഴുങ്ങിപ്പോയി ,
ഒരു കനല്‍ക്കട്ട...
കാലത്തിന്റെ ശൈത്യം
അതിനെ കെടുത്തട്ടെ.
സ്നേഹത്തിന്റെയും ദുഖത്തിന്റെയും
ദൈവം,
മൌനിയായി
എന്റെ ജാലകത്തില്‍ വന്നിരിക്കുന്നു.
ചിറകിനുള്ളില്‍
വാക്കുകളെ ഒളിപ്പിച്ച
ഒരു പുല്‍ച്ചാടി
ഭൂമിയുടെ രഹസ്യങ്ങളിലേക്ക്
ഊളിയിടുന്നു,
പതുക്കെ...
14 comments:
ഏത് കനല്ക്കട്ടയും കാലത്തിന്റെ ശൈത്യത്തില്‍ കെട്ടുപോകുമോ? ഉണ്ടാവില്ല, ചിലതെല്ലാം വിഴുങ്ങിയാലും കെട്ടുതീരാതെയുണ്ടാവും, ഒന്ന് മിന്നിത്തെളിയുക പോലും ചെയ്തില്ലെങ്കിലും ചൂട് വിടാതെ.... നന്നായി...
ഇതു മാത്രമല്ല, ഇ-പ്രണയവും...

മലയാളം അധ്യാപികയും കവയിത്രിയുമായ സുനീതയ്ക്ക് സുസ്വാഗതം..
ഇവിടെ ആരോരുമറിയാതെ ഒരു പ്രതിഭയെ ബൂലോഗയാത്രയില് അവിചാരിതമായി കണ്ടെത്തി.
ഇവിടെ ആരോരുമറിയാതെ ഒരു പ്രതിഭയെ ബൂലോഗയാത്രയില് അവിചാരിതമായി കണ്ടെത്തി.
മലയാളം അധ്യാപികയും കവയിത്രിയുമായ സുനീതയ്ക്ക് സുസ്വാഗതം..
കവിത നന്നായി
-സുല്‍
അനിയന്‍സ്,
കാലമാണ് ഏറ്റവും വലിയ വൈദ്യന്,ഗുരുവും. മറ്റാരെയാണ് ആശ്രയിക്കുക ,പാവം മനുഷ്യര്‍?
ഏറനാടന്‍,
പരിചയപ്പെട്ടതിനു നന്ദി, കമന്റിനും
ഏറനാടന്‍ കഥകള്‍ കസറുന്നുണ്ടേ!
സുല്‍,
നേരത്തെയുള്ള പ്രായശ്ചിത്തവും ചേര്‍ത്ത് ഇതാ ഇമ്മിണി വല്യ നന്ദി!
കാലാത്തിന്റെ ശൈത്യം അതിജീവിക്കുന്ന കണല്കട്ടളും ഉണ്ടാവില്ലേ... ?
കവിത നന്നായിരിക്കുന്നു.
കാലത്തിന്റെ ശൈത്യത്തില്‍ കെട്ടു പോകാത്ത കനല് കട്ടകളെ തേടുമ്പോള്‍ അറിയുന്നു, കാലം ഒരു മാന്ത്രികന് കൂടി ആണല്ലോ.
കവിത ഇഷ്ടപ്പെട്ടു.-:)
നല്ല ഇഷ്ടമായി, സുനീതറ്റീച്ചറേ:-)
mattoru suneethakkanal
great teacher
ഇത്തിരിവെട്ടം-തീര്‍ച്ചയായും ഉണ്ടാവും,ഉണ്ട്...
വേണു-കാലം മാന്ത്രികന് തന്നെയാണ്,ഏറ്റവും വലിയ മാന്ത്രികന്.
ജ്യോതിര്‍മയീ-ഒരുപാട് നന്ദിയും സ്നേഹവും.നാട്ടില്‍ വരുമ്പോള്‍ അറിയിക്കണേ.
മനൂ-നല്ല പ്രയോഗം
എല്ലാര്ക്കും നന്ദി
അവസാന വാക്ക് താന്‍തന്നെ പറയണമെന്ന് ഈ പെണ്ണൊരുത്തിക്കു വലിയ നിര്‍ബ്ബന്ധമാണെന്നു തോന്നുന്നു. ഇങ്ങനെയായാല്‍ പുല്‍ച്ചാടി കനല്‍ക്കട്ട ഇവിടെത്തന്നെ തുപ്പിക്കളയും.
നല്ല കവിത. ഒരു പക്ഷെ പുല്‍ച്ചാടിയുടെ ഊളിയിടലുകളുടെ നൈരന്തര്യത്തില്‍ നന്നായിപ്പോയ ഒരു കവിത?
ഇഷ്ടമായി.
Post a Comment