Friday 16 March, 2007

എനിക്കും നിങ്ങള്‍ക്കും ഇടയില്‍...

അപൂര്‍ണ്ണമായ ബാല്യത്തിന്റെ
തുടര്‍ച്ച തേടല്‍...

കളിക്കാ‍ന്‍ തുടങ്ങിയപ്പോഴേക്കും
കളിപ്പാട്ടങ്ങള്‍ പൊയ്പ്പോയ
കുട്ടിയുടെ അങ്കലാപ്പ്...

വല്ലാതെ മുതിര്‍ന്നുപോയ
മനുഷ്യര്‍ക്ക്
ഒരിക്കലും മനസ്സിലാവാത്ത
ലളിതവും, അവ്യക്തവുമായ
വാക്കുകളുടെ വ്യര്‍ത്ഥത...

ഇതാണ് എനിക്കും ലോകത്തിനും
ഇടയിലുള്ളത്...

11 comments:

സുനീത.ടി.വി. said...

“എനിക്കും നിങ്ങള്‍ക്കും ഇടയില്‍...“
പുതിയ പോസ്റ്റ്

G.MANU said...

മഷിത്തണ്ട്‌ ഞെരടി മണപ്പിക്കുമ്പോലെ, തെങ്ങൊലക്കാലി ചവച്ചിറക്കുമ്പോലെ...ഒരുകവിത. നന്ദി ടീച്ചര്‍

സാജന്‍| SAJAN said...

ജാഡയില്ലാതെ പറയട്ടെ ...
ഒരു കുഞ്ഞു സുന്ദരി കവിത...

വിഷ്ണു പ്രസാദ് said...

-:)

കുടുംബംകലക്കി said...

ഞാനും വായിച്ചു; കൊള്ളാം.

വേണു venu said...

-:)

santhosh balakrishnan said...

നന്നായി....അഭിനന്ദനങള്‍..

santhosh balakrishnan said...

നന്നായി..അഭിനന്ദങള്‍..

മഴത്തുള്ളി said...

നന്നായിരിക്കുന്നു.. :)

Unknown said...

ഒരിക്കലും മുതിരാതിരുന്നു കൂടേ...
കഴിയില്ലായിരിക്കും, ലോകം സമ്മതിക്കില്ല, ല്ലേ?

സുനീത.ടി.വി. said...

മനൂ- നന്ദി
സാജന്‍-ഒരു കുഞ്ഞുവലിയ നന്ദി
വിഷ്നുപ്രസാദ്,വേണൂ-എനിക്ക് ഈ ചിഹ്നത്തിന്റെ അര്‍ത്ഥം മനസിലായില്ല[നോക്കണേ, എന്റെ വിവരക്കേട്]
കുടുംബംകലക്കീ--വളരെ നന്ദി.കുടുംബങ്ങള്‍ കലങ്ങുന്നുണ്ടോ?
സന്തോഷ് ,മഴത്തുള്ളീ- നന്ദി
അനിയന്‍സ്- അത് സാദ്ധ്യമല്ലല്ലൊ.നന്ദി