ഒരേപോലെ
ഭയപ്പെടുത്തുകയും
ആകര്‍ഷിക്കുകയും
ചെയ്യുന്നു, നീ...
രഹസ്യങ്ങള്‍
ഉള്ളിലൊളിപ്പിച്ച്
കണ്ണിറുക്കിച്ചിരിക്കുന്ന
കടലിനെപ്പോലെ.
അനന്തവിശാലതയാര്‍ന്ന്,
അടുക്കും തോറും
അകന്നുപോവുന്ന
ആകാശം പോലെ.
നിന്റെ നിശ്ശബ്ദതയിലേക്ക്
ഭയാനകതയിലേക്ക്
സൌന്ദര്യത്തിലേക്ക്
ഞാന്‍ നിസ്സഹായയായി
വന്നെത്തുന്നു...
ആര്‍ക്കറിയാം
ഏകാന്തത ഭക്ഷിച്ചുവളരുന്ന
ഒരു ചെടിയെപ്പറ്റി
നാളെ പക്ഷികള്‍
പാടുകയില്ലെന്ന്...
8 comments:
അവസാനത്തെ വരികളാണ് കൂടുതല്‍ ഇഷ്ടമായത്. :)
അവസാന വരികള്‍ തന്നെ
ഇതിലെ ആദ്യ വരി
:)
:)
nannayirikkunnutto!
ഒരു ബഹളത്തിനിടക്കുണ്ടാകുന്ന ഭയത്തെ പറ്റിയുള്ള കവിതയെ ആഗ്രഹിക്കാന്‍ തോന്നിപ്പിക്കുന്നു ഈ കവിത.
മനോഹരമായ കവിത.
നല്ല കവിത
ഈ കമന്റുകള്‍ കണ്ടോ അവസാനത്തെ വരികളെ പുകഴ്ത്തിക്കൊണ്ടുള്ളത്.അവ മറ്റു വരികളെ വേദനിപ്പിക്കുന്നില്ലേ,ആ വേദന താങ്കള്ക്കുമില്ലേ.താങ്കള്‍ക്കതിനു കഴിയും.
Post a Comment