Tuesday, 31 July 2007

ഭയം

ഒരേപോലെ
ഭയപ്പെടുത്തുകയും
ആകര്‍ഷിക്കുകയും
ചെയ്യുന്നു, നീ...

രഹസ്യങ്ങള്‍
ഉള്ളിലൊളിപ്പിച്ച്
കണ്ണിറുക്കിച്ചിരിക്കുന്ന
കടലിനെപ്പോലെ.

അനന്തവിശാലതയാര്‍ന്ന്,
അടുക്കും തോറും
അകന്നുപോവുന്ന
ആകാശം പോലെ.

നിന്റെ നിശ്ശബ്ദതയിലേക്ക്
ഭയാനകതയിലേക്ക്
സൌന്ദര്യത്തിലേക്ക്
ഞാന്‍ നിസ്സഹായയായി
വന്നെത്തുന്നു...

ആര്‍ക്കറിയാം
ഏകാന്തത ഭക്ഷിച്ചുവളരുന്ന
ഒരു ചെടിയെപ്പറ്റി
നാളെ പക്ഷികള്‍
പാടുകയില്ലെന്ന്...

8 comments:

സു | Su said...

അവസാനത്തെ വരികളാണ് കൂടുതല്‍ ഇഷ്ടമായത്. :)

കെ.പി റഷീദ് said...

അവസാന വരികള്‍ തന്നെ
ഇതിലെ ആദ്യ വരി

സജീവ് കടവനാട് said...

:)

Anonymous said...

:)

Seema said...

nannayirikkunnutto!

ചില നേരത്ത്.. said...

ഒരു ബഹളത്തിനിടക്കുണ്ടാകുന്ന ഭയത്തെ പറ്റിയുള്ള കവിതയെ ആഗ്രഹിക്കാന്‍ തോന്നിപ്പിക്കുന്നു ഈ കവിത.
മനോഹരമായ കവിത.

അനിലൻ said...

നല്ല കവിത

Sanal Kumar Sasidharan said...

ഈ കമന്റുകള്‍ കണ്ടോ അവസാനത്തെ വരികളെ പുകഴ്ത്തിക്കൊണ്ടുള്ളത്.അവ മറ്റു വരികളെ വേദനിപ്പിക്കുന്നില്ലേ,ആ വേദന താങ്കള്‍ക്കുമില്ലേ.താങ്കള്‍ക്കതിനു കഴിയും.