Thursday 25 October, 2007

ഇരട്ടകള്‍

സമയവും സ്നേഹവും
ഇരട്ടകളാണ്,
തുമ്പികളെപ്പോലെ
പിടി തരാതെ പറന്നുപറന്ന്...
വിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ
വഴുതി വഴുതി...

ചിലര്‍
സ്നേഹം തേടി അലഞ്ഞ്
മരിക്കുന്നു...


അപ്പോഴും
അന്ധനായ സ്നേഹത്തിന്റെ
ദൈവം
യാചകരെ പിന്നിട്ട്
ചക്രവര്‍ത്തിമാരിലേക്ക്
വീണ്ടും എത്തുന്നു...

13 comments:

സുനീത.ടി.വി. said...

സമയവും സ്നേഹവും
ഇരട്ടകളാണ്,
തുമ്പികളെപ്പോലെ
പിടി തരാതെ പറന്നുപറന്ന്...
വിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ
വഴുതി വഴുതി...

സു | Su said...

സ്നേഹത്തിന്റെ ദൈവം ചക്രവര്‍ത്തിമാര്‍ക്ക് പുറകെ പോകുന്നതുകൊണ്ടാണല്ലോ കുഴപ്പം മുഴുവന്‍!

:)

പ്രയാസി said...

സമയവും സ്നേഹവും
ഇരട്ടകളാണോ!?
(പുതിയൊരു അറിവിനു)
താങ്ക്യൂ..താങ്ക്യൂ..:)

വാണി said...

കൊള്ളാമല്ലോ ഈ ‘ഇരട്ടകളുടേ’ വിശേഷം...

നന്നായിട്ടുണ്ട്.

Jayakeralam said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

Jayakeralam said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

ദിലീപ് വിശ്വനാഥ് said...

സമയവും സ്നേഹവും ശത്രുക്കള്‍ ആണെന്നായിരുന്നു ഞാന്‍ കരുതിയത്.

ശ്രീ said...

“സമയവും സ്നേഹവും
ഇരട്ടകളാണ്”

കൊള്ളാം.

:)

മലബാറി said...

Hello...
u r Sunitha of Guruvaayurappan college?

Unknown said...

അപ്പോഴും
അന്ധനായ സ്നേഹത്തിന്റെ
ദൈവം
യാചകരെ പിന്നിട്ട്
ചക്രവര്‍ത്തിമാരിലേക്ക്
വീണ്ടും എത്തുന്നു...

വാക്കുകളില്ല

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ധ്വനി | Dhwani said...

നല്ല വരികള്‍! :)
പക്ഷേ, മൂന്ന് വിഷയങ്ങള്‍ ഒരുമിച്ചിട്ടതു പോലെ തോന്നി!

ധ്വനി | Dhwani said...

നല്ല വരികള്‍!
പക്ഷേ, മൂന്ന് വിഷയങ്ങള്‍ ഒരുമിച്ചിട്ടതു പോലെ തോന്നി!