ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
അലറുന്നു...
വര്‍ണ്ണക്കുപ്പായമിട്ട
മുടിയിഴകളുമായി
നടന്നുനീങ്ങുന്ന
ആളുകള്‍...
ഷൂവിന്റെയും
തുകല്‍ച്ചെരിപ്പുകളുടെയും
ഇടവിട്ട താളങ്ങള്‍...
ഇവയ്ക്കിടയില്‍
പിഞ്ഞിപ്പോയ
മനസ്സും പൊത്തിപ്പിടിച്ച്
ഞാന്‍ പുറത്തേക്ക്
നോക്കി...
അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?
തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി.
എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?
ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
ഉറഞ്ഞാടുന്നു...
പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...
15 comments:
എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?
എന്നെ എന്തിനാണിവര്‍ വെട്ടിത്തിളങ്ങുന്ന വാക്കായി മാറ്റി വെളിച്ചത്തിലേക്ക് അയച്ചത്? അല്ലേ?
പിഞ്ഞിപ്പോയ
മനസ്സ് ... ആ പ്രയോഗം അങ്ങ് രസിച്ചു. :)
കൊള്ളാം വരികള്‍.
പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...
നല്ല ബിംബം.
:)
എല്ലാ നഗരകാഴ്ചകളും അങ്ങിനെയാണ്
എല്ലാ നഗരകാഴ്ചകളും അങ്ങിനെയാണ്
എന്നാണ് ഈ വര്‍ണ്ണനാദ-ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?
ഈ വര്‍ണ്ണപ്പകിട്ടില്‍ എല്ലാം മറന്നവര്‍ എത്ര.. ആശയസമ്പുഷ്ടമായ വരികള്‍
can u remove word verification pls
ഈ വര്‍ണ്ണപ്പകിട്ടില്‍ എല്ലാം മറന്നവര്‍ എത്ര.. ആശയസമ്പുഷ്ടമായ വരികള്‍
ഈ വര്‍ണ്ണപ്പകിട്ടില്‍ എല്ലാം മറന്നവര്‍ എത്ര.. ആശയസമ്പുഷ്ടമായ വരികള്‍
sweet poem...
നല്ല കവിത.. കാഴ്ചയുടെ ആഴവും..
പുതു കാലത്തിന്റെ ആകുലതകള്‍ പങ്കുവെക്കുന്നതില്‍ സന്തോഷം.
പുതുകാലത്തിന്റെ ആകുലത്കള് പങ്കുവെക്കുന്നതില്‍ സന്തോഷം.
ആസുര കാലത്തിലെ നഗരം ഇങ്ങനെയാണു... നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?
.............
വായിച്ചുകഴിഞ്ഞപ്പോള്‍
വ്യാകുലത മനസ്സിനെ വല്ലാതെ അലട്ടുന്നു
സുഖസുഷുപ്തിയിലാണ്ട യുവത്വത്തിന്
ഒരു താക്കീതായി തോന്നി താങ്കളുടെ വരികള്‍...
"തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി."
very good poeam
Post a Comment