Friday 25 July, 2008

പ്രഭാതത്തിലെ നടത്തം

മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

9 comments:

വിഷ്ണു പ്രസാദ് said...

നടപ്പ്,ഏകാന്തത,ചുറ്റുമുള്ള നിശ്ചലമെങ്കിലും സജീവമായ(അഗ്നിപര്‍വതങ്ങള്‍ പോലെ )ജീവിതങ്ങള്‍ എല്ലാം ഏതാനും വാക്കുകളില്‍ വരച്ചുവെച്ചിരിക്കുന്നു.

ഗോപക്‌ യു ആര്‍ said...

nalla kavitha

siva // ശിവ said...

അവസാന വരികളില്‍ ജീവിതത്തെ എത്ര സുന്ദരമായി വരികളാക്കിയിരിക്കുന്നു....

ആ വെള്ളിമേഘങ്ങളെ ഒന്ന് തൊടാന്‍ കഴിഞ്ഞുവെങ്കില്‍..

Doney said...

കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

ഇഷ്ടപ്പെട്ടു കേട്ടോ...

ദിലീപ് വിശ്വനാഥ് said...

മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

കിടിലൻ വരികൾ!

നരിക്കുന്നൻ said...

നല്ല കവിത.വരികൾക്കിടയിൽ സമർത്ഥമായി ജീവിതത്തെ വരച്ച് കാട്ടിയിരിക്കുന്നു.

Mahi said...

ഏകാന്ത ബിന്ദുവിലേക്ക്‌ ഒതുങ്ങുന്നു വെള്ളിമേഘങ്ങളിലേക്ക്‌ വിശാലമാവുന്നു ഉന്മാദങ്ങളില്‍ വിങ്ങി നില്ക്കുന്നു ഈ കവിത

സുനീത.ടി.വി. said...

വിഷ്ണുമാഷ്,വാല്‍മീകി,ഗോപക്, ശിവ,
ഡോണി,നരിക്കുന്നന്‍,മഹി...
എല്ലാവര്‍ക്കും നന്ദി.
ശൂന്യതയും ഏകാന്തതയും മാത്രമേ സത്യമായിട്ടുള്ളൂ.
മറ്റെല്ലാം വെറും തോന്നലുകള്‍ ...!

വരവൂരാൻ said...

മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

നന്നായിട്ടുണ്ട്‌, ആശംസകളോടെ