ഒരിടത്തും തങ്ങാതെ
ജന്മപരമ്പരകളിലൂടെ
അലഞ്ഞു നടന്ന
ഒരു നാടോടിയുടെ
അശരണമായ
ആത്മാവാണ്
എന്നില്‍ കുടികൊള്ളുന്നത്.
ഞാന്‍ ഇടത്താവളമാക്കിയ
ഇടിഞ്ഞുപൊളിഞ്ഞ വീടുകള്‍,
കൂടെ ചുമന്ന ദുരിതങ്ങളുടെ
ഭാണ്ഡക്കെട്ടുകള്‍,
പല ഭൂഖണ്ഡങ്ങളുടെ
മണം പേറുന്ന വസ്ത്രങ്ങള്‍,
ചുളുങ്ങിയ ചില പാത്രങ്ങള്‍,
മനുഷ്യരെക്കുറിച്ചുള്ള
അനന്തമായ രഹസ്യങ്ങള്‍,
എത്ര നടന്നാലും തീരാദൂരമായി
ബാക്കികിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഭയം,
ഒക്കെ എന്നിലുണ്ട്...
അതുകൊണ്ടാവാം
ഇലകളില്‍ ഇറ്റുവീഴുന്ന
മഴത്തുള്ളി പോലെ
എവിടെയും തങ്ങിനില്‍ക്കാതെ
ഞാന്‍എങ്ങോട്ടോ
അശാന്തമായി
ഒഴുകിക്കൊണ്ടിരിക്കുന്നതും...
6 comments:
.........
ഇലകളില്‍ ഇറ്റുവീഴുന്ന
മഴത്തുള്ളി പോലെ
എവിടെയും തങ്ങിനില്‍ക്കാതെ
ഞാന്‍എങ്ങോട്ടോ
അശാന്തമായി
ഒഴുകിക്കൊണ്ടിരിക്കുന്നതും..
കവിത ഇഷ്ടപ്പെട്ടു, സുനീത.
അശാന്തിയോടെ അലയുമ്പോഴും ഇറ്റു വീഴുന്ന ഒരോ ഇലത്തുള്ളിയിലും തണുപ്പേകി ഒരു കുഞ്ഞു സൂര്യനായ് പ്രകാശം പരത്തി നമ്മുടെ ജീവിതം ധന്യമാക്കാം.അത്രയേ ഈ മഞ്ഞുതുള്ളിക്ക് കഴിയൂ.
എനിക്കിഷ്ടായി .. നല്ല ആശയം .. നല്ല വരികള്‍ .. ഈ വരികളില്‍ ആ അത്മാവു കുടിയിരിക്കുന്നതു പോലെ..
ethar nalla varikal teacher...malayalam poetry is growing....and growing
മോബ് ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക... കൂടുതല്‍ വിവരങ്ങള്‍ക്ക് http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..
ആമീ,ഇട്ടിമാളൂ,വല്യമ്മായീ,മനൂ
വളരെയധികം നന്ദി...
Post a Comment