Sunday 4 February, 2007

ഓര്‍മ്മകളുടെ തടവുകാര്‍...

ഏതോ സ്നേഹവിശ്വാസങ്ങളുടെ ഞാത്തില്‍
തൂങ്ങിക്കിടക്കുന്ന
നമ്മുടെ പാവം മനുഷ്യജന്മങ്ങള്‍...

ജീവിക്കാനുള്ള കാരണങ്ങള്‍
ആഹ്ളാദത്തിന്റെ കുഞ്ഞുപട്ടങ്ങള്‍
നിറം മങ്ങാത്ത ചില നിമിഷത്തുണ്ടുകള്‍
ഒക്കെ നാം ഇതില്‍ കൊരുത്തിടുന്നു...

വേഷങ്ങളുടെ ഇടവേളകളില്‍
ഏറ്റവും അഗാധമായി ഒറ്റയ്ക്കാവുമ്പോള്‍
നാം ഈ പഴയ ആല്‍ബത്തിലെ
വര്‍ണചിത്രങ്ങളിലേയ്ക്കു മടങ്ങുന്നു...

പലതും കാലത്തിന്റെ രാസവിദ്യയാല്‍
നിറം മങ്ങിയിട്ടുണ്ടാകും,
പലതും പൊടിഞ്ഞുപോയിട്ടുണ്ടാകും,
പലതും ഇല്ലാതെയായിട്ടുണ്ടാകും...

എന്നാലും ഓര്‍മ്മകളുടെ തടവുകാരായ നാം
മറ്റെങ്ങോട്ടുപോകാന്‍?

2 comments:

Sathees Makkoth | Asha Revamma said...

'എന്നാലും ഓര്‍മ്മകളുടെ തടവുകാരായ നാം
മറ്റെങ്ങോട്ടുപോകാന്‍?'
നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

chithrakaran ചിത്രകാരന്‍ said...

ഒര്‍മ്മയുടെ തടവുകാരാകുന്നത്‌ ഒരു പ്രതിസന്ധിയായാണ്‌ ചിത്രകാരന്‍ മനസ്സിലാക്കുന്നത്‌. തടവറയുടെ ഉച്ചിയില്‍ കയറിനിന്ന് ഒര്‍മ്മയുടെ തടവറയെ മനസ്സില്‍ ആവാഹിച്ച്‌ അതിനെ അടിത്തറയാക്കുംബോള്‍ ,ഓര്‍മ്മകള്‍ ... പിന്നെ ശല്യപ്പെടുത്തില്ല... അതൊരു അനുഗ്രഹമായി കാല്‍ച്ചുവട്ടിലിരുന്ന് നമുക്ക്‌ ശക്തി പകരും... ഇതു ചിത്രകാരന്റെ അനുഭവം.., ചിന്തയും.