ഒറ്റയ്ക്കുള്ള നടത്തം,
നിനച്ചിരിയ്ക്കാത്ത നേരത്തുള്ള
കണ്ണു നിറയല്‍,
ഒരുപാടു വൈകിയുള്ള ഉറക്കം,
കാരണമില്ലാതെയുള്ള
ദേഷ്യം,
എന്നു മുതലാണ്
നീ ഇങ്ങനെയൊക്കെ
ആയിത്തീര്‍ന്നത്?
കണ്ണാടിയില്‍ കാണുന്ന
അപരിചിത
എന്താണ് പറയാന്‍ ശ്രമിയ്ക്കുന്നത്?
എല്ലാവരുംസുഖദമായ
ഉറക്കത്തിലേക്കു വഴുതുമ്പോള്‍
നിന്നെത്തേടി വരുന്ന ആ നിലവിളി
ആരുടേതാണ്?
അസാധാരണമായ ഏതു തണുപ്പിന്റെ
മണമാണ് മുറിയില്‍ പരക്കുന്നത്?
അശാന്തമായ എതു വാക്കുകളാണ്
നിന്റെ ചെവിയില്‍ മുഴങ്ങുന്നത്?
ഇലകള്‍ കൊഴിയുന്ന ഈ വഴിയില്‍
ആരുടെ കാലടിപ്പാടുകളാണ്
കാണുന്നത്?
2 comments:
ലളിതമായ മറ്റൊരുകവിതകൂടി. നന്നായിരിക്കുന്നു.
നന്ദി!
Post a Comment