Friday 9 February, 2007

ഏകാന്തത

ഏകാന്തത
ഒരു മരമാണ്‌,
മരുഭൂമിയില്‍ വേരുകള്‍ പടര്‍ത്തി
കത്തുന്ന ശൂന്യാകാശത്തിലേയ്ക്കുവളരുന്ന
ഇലകളില്ലാത്ത ഒരു മരം...

തീയാളുന്ന തലയും
കനല്‍ക്കണ്ണുകളുമായി
അത്‌
എന്റെയുള്ളില്‍
അനുദിനം വളരുന്നു...

1 comment:

വിശാഖ് ശങ്കര്‍ said...

wഅസ്തിത്വപരമായ ഇത്തരം പ്രതിസന്ധികള്‍ വായനക്കരനുമായി എളുപ്പത്തില്‍ സംവദിക്കും.തീവ്രമായിതന്നെ..പക്ഷേ കവിതയുടെ വികാസത്തിന് അതൊരു തടസ്സമാവരുത്.ഈ ഉള്‍ത്തടങ്ങളുടെ മൃദുനൊമ്പരങ്ങളില്‍നിന്നും കരുത്തിന്റെയും കലാപത്തിന്റെയുമായ ഒരു ഭൂമികയിലേയ്ക്ക് അതിനെ മോചിപ്പിക്കണം.നിങ്ങളുടെ പ്രതിഭ നിങ്ങളില്‍ അത്തരം ഒരു ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നുണ്ട്.ഏറെ വൈകാതെ നിങ്ങള്‍ അത് തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.