Monday, 12 February 2007

ഒറ്റയ്ക്ക് ഒരു കടല്‍...

നിറനിലാവില്‍
ഒറ്റയ്ക്ക്
ഒരു പാവം കടല്‍...

ഈ ഭൂമിയിലെ
അനാഥമായിപ്പോയ സ്നേഹമെല്ലാം
ഘനീഭവിച്ച്‌ മഴയായിപ്പെയ്തു നിറഞ്ഞ
കടല്‍...

ഏകാകികളും ദുഖിതരും
പ്രണയികളും
ഇവിടെ അഭയം തേടുന്നു.

അലയടിക്കുന്ന തീരത്തെത്തി
ഭയന്ന്‌ തിരിച്ചുപോവുന്നവരുമുണ്ട്.
[നാം ഏറ്റവും കൂടുതല്‍
ഭയക്കുന്നതും സ്നേഹത്തെയാണല്ലൊ]

തന്റെയുള്ളിലെ വിഷാദോന്മാദങ്ങളുടെ
അഗ്നിപര്‍വതങ്ങളെ മറന്ന്‌
ഒരു നിമിഷം-
നിലാവ് നിറഞ്ഞുതുളുമ്പി
വല്ലാതെ നേര്‍ത്തുപോയി അതിന്റെ ഹൃദയം...

7 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പാവം കടല്‍ ...

Unknown said...

കടല്‍ അത്ര പാവമൊന്നുമല്ല...ചിലപ്പൊഴൊക്കെ കപ്പലുകളെപ്പോലും സ്നേഹിച്ച്‌ മുക്കിക്കളയും അവന്‍...
ഏകാകികളും ദു:ഖിതരും പ്രണയികളും പോലെ ആഘോഷങ്ങളുടെ ഒരു സദസ്സുമെത്താറുണ്ട്‌ അവിടെ..
ഇവിടെയുമുണ്ട്‌ ഒരു കടല്‍...കഴിയുമെങ്കില്‍ ഒന്ന് പോയിനൊക്കൂ...

http://apurvas.blogspot.com/2007/02/blog-post.html

സുനീത.ടി.വി. said...

ഇട്ടിമാളൂ,
നന്ദി!
അനിയന്‍സ്‌
അതു ഗംഭീരമായി!

വിശാഖ് ശങ്കര്‍ said...

ഇത്രയുമാര്‍ദ്രത എനിക്കു ദഹിക്കുന്നതല്ല...
എന്നുവച്ച് അതു കാണാതിരിക്കാനും കഴിയുന്നില്ല..
എന്നെ ഇത്ര പരുക്കനാക്കിയത് ഞാന്‍ മാത്രമാണോ?
അതൊ ഞാന്‍ കണ്ട കടലും, ആകാശവും പ്രകൃതിയുമാണോ?
സ്നേഹിക്കാന്‍ കഴിയില്ലെങ്കിലും അങ്ങനെയങ്ങ് വെറുക്കാനും പറ്റുന്നില്ല ഈ ദര്‍ശനത്തെ...

വിശാഖ് ശങ്കര്‍ said...

ഇത്രയും ആര്‍ദ്രത എനിക്കു ദഹിക്കുന്നതല്ല..
ഞാന്‍ കണ്ട കടലും,ആകാശവും, പ്രകൃതിതന്നെയും ഇത്ര നനവുള്ളതല്ല..
ഈ പരുക്കന്‍ കണ്ണ് എന്റേതുമാത്രമോ..?
എങ്കിലും ഈ കനിവ് അങ്ങനെയങ്ങ് നിഷേധിക്കാനും ആവുന്നില്ല..ഈ കാല്‍പ്പനികത അംഗീകരിക്കാനുമാവുന്നില്ല..

രാജ് said...

വിശാഖിന്റെ അഭിപ്രായത്തിനോടു സമാനമായ അഭിപ്രായമാണു് ഈ ബ്ലോഗിലെ മിക്ക കവിതകള്‍ വായിച്ചിട്ടു് എനിക്കുണ്ടായതും. കുറേകൂടി നന്നായി എഴുതാനുള്ള പരിശ്രമങ്ങള്‍ നടത്തുക.

ഹാരിസ് said...

വേറിട്ട് നില്‍ക്കുന്നു