Thursday 15 February, 2007

നിഴലുകള്‍

ഭൂമിയുടെ ആഴങ്ങളിലേക്ക്‌
വേരുകള്‍ പരതിനീളുന്നു...

ദേശാന്തരങ്ങളിലേക്ക്‌
കാറ്റിന്റെ തീരായാത്രകള്‍...

കൂട്ടിന്‌ ഒരീണവും
വാക്കിന്റെ തണലും തേടി
ഇലകളില്ലാത്ത മരച്ചോട്ടില്‍
നിഴലുകള്‍ വിങ്ങിക്കരയുന്നു...

മുഖങ്ങള്‍, പിന്നെയുംമുഖങ്ങള്‍,
പൊടി നിറഞ്ഞ തെരുവുകള്‍
ചിരി മറന്ന കണ്ണുകള്‍
ഒരിക്കലും തുറക്കാത്ത ജാലകങ്ങള്‍

എല്ലാത്തിനെയും പിന്നിട്ട്‌
വിളറിയ നിഴലുകള്‍
പിന്നെയും നീളുന്നു...

4 comments:

വിഷ്ണു പ്രസാദ് said...

കവിതകളൊക്കെ നന്നായിട്ടുണ്ടല്ലോ.കമന്റ് മോഡറേഷന്‍ ഒഴിവാക്കിക്കൂടേ...പിന്മൊഴി സെറ്റിങ്സൊന്നും ചെയ്തിട്ടില്ലേ...ആരും കാണുന്നില്ലെന്ന് തോന്നുന്നു.

വേണു venu said...

നിഴലുകള്‍ നന്നായിട്ടുണ്ടു്. നിഴലുകള്‍ക്കു് നിറം പകരുന്ന വരികള്‍ മനോഹരം.

സുനീത.ടി.വി. said...

വേണു, വിഷ്ണുപ്രസാദ്
വളരെയധികം നന്ദി
പിന്‍മൊഴി സെറ്റിങ്സ് ഇന്നാണു ചെയ്തത്‌.
കമന്റ് മോഡറേഷന്‍ ഒഴിവാക്കിയാല്‍
ശരിയാവില്ല ട്ടോ...
അനുഭവത്തില്‍ നിന്നു പഠിച്ച പാഠമാണ്‌.

വിശാഖ് ശങ്കര്‍ said...

കവിതകളെല്ലാം വായിച്ചു.ആശയങ്ങളിലെ ആര്‍ദ്രത,വരികളിലെ ഗൃഹാതുരത്വം,അസ്തിത്വ പ്രതിസന്ധികള്‍ എല്ലാം അനുഭവിച്ചു.
അകംകവിതയുടെ അസ്തിത്വസംബന്ധിയായ ഉല്‍ക്കണ്ഠ്കളില്‍നിന്നും , തന്റെ പ്രതിഭയെ മോചിപ്പിച്ച് കുറച്ചുകൂടി വിശാലമായ ഒരു ചരിത്രസ്ഥലത്തേക്ക് പറത്തിവിടുവാന്‍ നേരമായി.നിങ്ങളുടെ വാക്കിന്റെ ശക്തിയും മൂര്‍ച്ചയും അകത്തെചുവരുകളെ ഭേദിച്ച് പുറത്തേയ്ക്ക് വളരുകതന്നെചെയ്യും..അതിനായ് അവയെ സജ്ജമാക്കുക..ഭാവുകങ്ങള്‍.