Saturday, 24 February 2007

നിന്റെ ജീവിതത്തിനരികിലൂടെ...

നിന്റെ പട്ടണത്തിലൂടെ,
നിന്റെ വീടിനു മുന്നിലൂടെ,
പരസ്യചിത്രം പോലുള്ള
നിന്റെ ജീവിതത്തിനരികിലൂടെ
ഞാന്‍ ഇന്നലെ
കടന്നുപോയി...

വാക്കുകളുടെ
വിരല്‍ത്തുമ്പാല്‍
ഞാന്‍ നിന്നെ
തൊടാന്‍ ശ്രമിച്ചു...

പിന്നെ, തൂവെള്ളത്താളില്‍
എന്റെ നിഴലിന്റെ
കരി പടരാതിരിക്കാന്‍
ഏറെ ശ്രദ്ധിച്ച്‌
തിരിച്ചുപോന്നു...

8 comments:

സു | Su said...

നിന്റെ ജീവിതത്തിലൂടെ ഞാന്‍ വന്നു.
ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ല.
ആ താളില്‍ എന്റെ ചിത്രം കയറിക്കഴിഞ്ഞു.
ഇനി അത് വലിച്ചുപറിച്ച് കീറിക്കളയുകയേ നിവൃത്തിയുള്ളൂ.
നിനക്കെന്നെ വേണ്ടെങ്കില്‍. പക്ഷെ പിന്നെ നീയും ഉണ്ടാവില്ലല്ലോ.

ടീച്ചറേ... വെറുതെ...

qw_er_ty

എം.കെ.നംബിയാര്‍(mk nambiear) said...

ആധുനികതനിറഞ്ഞആശയങ്ങളും സത്യസന്ധതനിറഞ്ഞ വരികളും കുറഞ്ഞവരികളീലൂടെ കണുന്നു.
ആശംസകള്‍
എംകെനംബിയാര്‍

ഒടിയന്‍... said...

ടീച്ചറേ..
തൂവെള്ളത്താളില്‍ ഇച്ചിരി കരിപുരണ്ടോട്ടെ..
അപ്പോഴേ അതിനു ഒരു ഭംഗിയുള്ളു..
വെളുത്ത താളുകളില്‍ കറുത്തമഷിപ്പേനാ കൊണ്ടൂ വരക്കുന്നതിന്റേ ഒരു സുഖം ഒന്നു വേറെ തന്നെ..

G.MANU said...

ithum nannayi teacher

ടി.പി.വിനോദ് said...

ഏറെ ഇഷ്ടമായി ഈ കവിത..ബിംബങ്ങളുടെ സാംഗത്യത്തെയും പരസ്പരബന്ധത്തെയും സാ‍ധാരണമല്ലാത്ത ഒരു സങ്കടം കൊണ്ട് സൂചിതമാക്കുന്ന എഴുത്ത് കവിതയെ ഹൃദ്യമായ ഒരു അനുഭവമാക്കുന്നു..

സുനീത.ടി.വി. said...

1]സു--താള് വലിച്ചുപറിച്ചുകളയുന്നതെങ്ങനെ?
2]എം കെ നംബിയാര്‍-വളരെ നന്ദി
3]ഒടിയാ-തൂവെള്ളത്താളുകളില്‍ മഷി പുരണ്ടുകൊണ്ടേയിരിക്കുന്നു, നമ്മള്‍ വേണ്ടാന്നുവെച്ചാലും...
4]നന്ദി, മനൂ
5]ലാപുട-വളരെ നന്ദി, വന്നു നോക്കിയതിനും കമെന്റ് അയച്ചതിനും.ഞാന്‍ ലാപുടയുടെ കവിതകള്‍ ഇഷ്ടപ്പെടുന്നു.
എല്ലാര്‍ക്കും നന്ദി

Bhawani Cheerath & Suneetha T V said...

When are taking this out of blogosphere for larger readership.Not in the commercial sense, but for more people to experience that fine moment of understanding that comes thru.
bhawani

vipin kt mokeri said...

nice